വിവാഹ ദിനത്തില്‍ ബോളിവുഡ് താരം യാമി ധരിച്ചത് 33 വര്‍ഷം പഴക്കമുള്ള സാരി
ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് താരം യാമി ഗൗതമിന്റെ വിവാഹ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സംവിധായകനായ ആദിത്യ ധറിനെയാണ് യാമി വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
ഫാഷന്‍ ലോകത്ത് ശ്രദ്ധിക്കപ്പെട്ടതാകട്ടെ യാമി ഗൗതമിന്റെ വിവാഹ വസ്ത്രമാണ്. എന്നാല്‍ 33 വര്‍ഷത്തെ പഴക്കമുണ്ട് ഈ വിവാഹ വസ്ത്രത്തിന്. ലളിതമായ ഒരു ട്രെഡീഷണല്‍ സാരിയായിരുന്നു വിവാഹ ദിനത്തില്‍ താരം ധരിച്ചത്.
ഈ സാരി താരത്തിന്റെ അമ്മയുടേതാണ്. മെറൂണ്‍ നിറത്തിലുള്ള ഈ സില്‍ക്ക് സാരി പരമ്പരാഗത ശൈലിയിലാണ് തയാറാക്കിയിരിക്കുന്നത്. സ്വര്‍ണ നിറത്തിലുള്ള എംബ്രോയ്ഡറി വര്‍ക്കുകളും സാരിയില്‍ ഇടം നേടിയിട്ടുണ്ട്.
അതേസമയം ഹീറോ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കിടയിലും ശ്രദ്ധ നേടിയ താരമാണ് യാമി. ആദ്യത്യ സംവിധാനം ചെയ്ത ഉറി; ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
Story highlights: Bollywood actress Yami Gautam wedding saree 33 years old