മമ്മൂട്ടി നായകനായെത്തിയ വണ്‍ ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിലേക്കും

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ വണ്‍. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം മറ്റ് ഭാഷകളിലും പ്രേക്ഷകരിലേക്കെത്തുന്നു. ബോണി കപൂര്‍ ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്കുള്ള റീമേക്ക് അവകാശമാണ് ബോണി കപൂര്‍ സ്വന്തമാക്കിയത്.
തിയേറ്ററുകള്‍ക്ക് പുറമെ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടേയും വണ്‍ പ്രേക്ഷകരിലേക്കെത്തിയിരുന്നു. സന്തോഷ് വിശ്വനാഥന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. മുഖ്യമന്ത്രിയായ കടക്കല്‍ ചന്ദ്രന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.
ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി താരങ്ങളും അണിനിരന്നു ചിത്രത്തില്‍. ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്, നിമിഷ സജയന്, സിദ്ദിഖ്, മാത്യു തോമസ്, സലീം കുമാര്‍, ജഗദീഷ്, ബാലചന്ദ്രമേനോന്, അലന്‍സിയര്‍, ഇഷാനി കൃഷ്ണ തുടങ്ങിയ കഥാപാത്രങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Story highlights: Boney Kapoor to remake Mammootty’s One movie