തളരരുത്, ഞങ്ങളെ നോക്കാൻ വേണ്ടി അച്ഛനും അമ്മയും ഭക്ഷണം കഴിക്കാതിരിക്കരുത്; സോഷ്യൽ ഇടങ്ങളുടെ ഹൃദയംതൊട്ട് ഒരു വിഡിയോ

സൈബർ ഇടങ്ങൾ ചിലപ്പോഴെങ്കിലും ഒരുപാട് ആളുകളുടെ ജീവിതത്തിൽ വഴിത്തിരിവായി മാറാറുണ്ട്… ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ് ഒരു കുഞ്ഞുമോന്റെ വിഡിയോ. ലിയു എന്ന ബാലനാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നഗരത്തിൽ ജോലിചെയ്യുന്ന തന്റെ അച്ഛനോടും അമ്മയോടും ലിയു പറയുന്ന വാക്കുകളാണ് സോഷ്യൽ ഇടങ്ങളുടെ മിഴികൾ നിറയ്ക്കുന്നത്.

‘ജോലി ചെയ്യുന്നതിന്റെ ഇടയ്ക്ക് തന്നെ കാണാൻ വരണം. തളർന്നുപോകരുത്. പരസ്പരം വഴക്കുണ്ടാക്കരുത്, നന്നായി ഉറങ്ങണം. പണം ലഭിക്കാൻ വേണ്ടി ഭക്ഷണം കഴിക്കാതിരിക്കരുത്…’ നിറഞ്ഞ കണ്ണുകളോടെയാണ് ഈ കുഞ്ഞുമോൻ അച്ഛനോടും അമ്മയോടും വിഡിയോയിലൂടെ സംസാരിക്കുന്നത്. ലിയുവിന്റെ അധ്യാപകനാണ് ഈ വിഡിയോ പകർത്തി സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത്.

Read also: ‘ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരുതുളളി മധുരം’; ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്റസി ഗ്രാമത്തെ പാട്ടുകളാൽ സമൃദ്ധമാക്കിയ കലാകാരൻ

‘തനിക്കും സഹോദരിക്കും മുത്തശ്ശനും വേണ്ടിയാണ് മാതാപിതാക്കൾ ഇത്രയധികം കഷ്ടപ്പെടുന്നത്. ദിവസവും വെറും മൂന്നു മണിക്കൂർ മാത്രമാണ് മാതാപിതാക്കൾ ഉറങ്ങുന്നത്. ചില ദിവസങ്ങളിൽ അവർ ഉറങ്ങാറുമില്ല. വലുതാകുമ്പോൾ താൻ പട്ടാളത്തിൽ ചേർന്ന് നല്ലൊരു ജോലി സമ്പാദിച്ച് തങ്ങളുടെ മാതാപിതാക്കളെ സഹായിക്കുമെന്നും’ ഈ കുഞ്ഞുമോൻ പറയുന്നുണ്ട്. അതേസമയം സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ നിറകണ്ണുകളോടെയാണ് പലരും പങ്കുവയ്ക്കുന്നത്. ഈ കുഞ്ഞുമകന്റെ വിഷമങ്ങൾ മാറട്ടെയെന്നും മാതാപിതാക്കളെ കാണാനും അവർക്കൊപ്പം കഴിയാനും സാധിക്കട്ടെയെന്നും നിരവധിപ്പേർ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

Story highlights: boy’s message to parents touches many hearts