വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഗ്രീറ്റിങ് കാർഡുകളൊരുക്കി ഒരു യുവതി; ലക്ഷ്യം പ്രകൃതി സംരക്ഷണത്തിനൊപ്പം വരുമാനവും
പ്ലാസ്റ്റിക് കൊണ്ടുള്ള പ്രശ്നങ്ങൾ നിരവധിയാണ്..പ്രകൃതിയ്ക്കും മനുഷ്യനും ഒരുപോലെ ദോഷമാകുന്നതാണ് പ്ലാസ്റ്റിക്. ഉപയോഗം കുറയ്ക്കുന്നതുപോലെത്തന്നെ കൃത്യമായ രീതിയിൽ സംസ്കരിക്കാൻ കഴിഞ്ഞാൽ ഒരു പരിധിവരെ പ്ലാസ്റ്റിക് മാലിന്യം എന്ന പ്രശ്നം പരിഹരിക്കാനാകും. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതും പ്ലാസ്റ്റിക്കുകൾ പലരീതിയിൽ ഉപയോഗപ്രദമാക്കുന്നതും നാം കാണാറുണ്ട്. ഇപ്പോഴിതാ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് ഗ്രീറ്റിങ് കാർഡുകൾ ഉണ്ടാക്കി ശ്രദ്ധനേടുകയാണ് ഒരു യുവതി.
ലണ്ടൻ സ്വദേശിയായ ഫ്ളോറ ബ്ലാത്ത്വൈറ്റ് എന്ന യുവതിയാണ് പ്രകൃതി സംരക്ഷണത്തിനൊപ്പം വരുമാനവും എന്ന ലക്ഷ്യവുമായി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കിൽ നിന്നും കാർഡുകൾ നിർമിക്കുന്നത്. തേംസ് നദിയിൽ നിന്നുമാണ് ഫ്ളോറ ബ്ലാത്ത്വൈറ്റ് പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നത്. വാഷ്ഡ് അപ്പ് കാർഡ് എന്ന പേരിലാണ് ഫ്ളോറ ബ്ലാത്ത്വൈറ്റ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. 4000 കാർഡുകളാണ് ഇത്തരത്തിൽ ഓരോ തവണയും ഇവിടെ നിർമ്മിക്കപ്പെടുന്നത്.
Read also:ഇത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം; അറിയാം മൌലിനോങ് ഗ്രാമത്തിന്റെ പ്രത്യേകതകൾ
ഒരിക്കൽസാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ബീച്ച് വൃത്തിയാക്കുന്നതിനിടെയിലാണ് ഈ പ്ലാസ്റ്റിക് വേസ്റ്റുകൾ എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്ത ഫ്ളോറയിൽ ഉണ്ടായത്. തുടർന്ന് ഉണ്ടായതാണ് ഗ്രീറ്റിങ് കാർഡുകൾ എന്ന ആശയം. ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ഈ സംരംഭത്തിൽ നിന്നും ആദ്യമായി കാർഡുകൾ ഉണ്ടാക്കിയത് സഹോദരിയുടെ വിവാഹ ക്ഷണക്കത്തായാണ്. മികച്ച സ്വീകാര്യതാണ് ഈ കാർഡുകൾക്ക് ലഭിച്ചത്.
Today's cute and cool #startup – WashedUpCards turn bits of plastic from The Thames’ foreshore into cute cards #sustainability #plasticpollution @florablathwayt https://t.co/TrRzhCzpzu pic.twitter.com/FRz2c6DT2V
— TransitionEarth (@TransitionEco) March 2, 2021
Story highlights: Business woman uses plastic wastes to produce cards