ഒരു വർഷമായി നീണ്ട യാത്രയ്ക്കൊടുവിൽ ട്വിസ്റ്റ്; യാത്ര അവസാനിപ്പിച്ച് ആനക്കൂട്ടം
കഴിഞ്ഞ കുറച്ചുനാളുകളായി ചൈനയിലെ ഒരു ആനക്കൂട്ടത്തിന്റെ യാത്രയാണ് വാർത്തകളിൽ നിറയുന്നത്. സഞ്ചരിക്കാറുണ്ടെങ്കിലും പതിനഞ്ചോളം ആനകൾ ഒരുവർഷത്തോളമായി യാത്ര തുടരുന്ന സംഭവം ആദ്യമാണ്. ഇവ എങ്ങോട്ടാണ് എന്നോ എന്താണ് ലക്ഷ്യമെന്നോ ആർക്കും വ്യക്തത ഇല്ലായിരുന്നു. ഇപ്പോഴിതാ, അവർ യാത്ര അവസാനിപ്പിച്ചിരിക്കുകയാണ് ആനകൾ.
പതിനാറ് ആനകൾ അടങ്ങുന്ന സംഘം ചൈനയിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ഇവയുടെ സഞ്ചാരവും വഴക്കടിക്കലും എല്ലാം ലോക ശ്രദ്ധനേടിയിരുന്നു. കാട്ടിലൂടെ മാത്രമല്ല, നഗരങ്ങളിലും ഇവ നടക്കാൻ ഇറങ്ങിയതോടെ സ്ഥിതി മാറി. ഇവയുടെ ഈ സഞ്ചാരത്തിലൂടെ ഏഴുകോടി രൂപയുടെ നഷ്ടമാണ് ചൈനയിൽ സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുനാന്‍ പ്രവിശ്യയിലെ പുയെ നഗരത്തിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ആനക്കൂട്ടം നടത്തം തുടങ്ങിയത്. ലക്ഷ്യമില്ലാത്ത ഈ യാത്ര ഇവർ അവസാനിപ്പിച്ചതിൽ ഒരു ട്വിസ്റ്റുണ്ട്.
ഒപ്പമുള്ള ഒരു കൊമ്പൻ കൂട്ടം തെറ്റി. ഇതോടെ ഈ കൊമ്പനില്ലാതെ യാത്ര തുടരില്ല എന്നായി ആനക്കൂട്ടം. ഒരാഴ്ചയോളം വഴിയിൽ ഈ കൊമ്പനുവേണ്ടി കാത്തുനിൽക്കുകയാണ് ആനക്കൂട്ടം. എന്നാൽ, കൂട്ടം തെറ്റിയ കൊമ്പനാകട്ടെ ഒറ്റയ്ക്ക് കളിച്ചും ഭക്ഷണം കണ്ടെത്തിയും കഴിയുകയാണ്. എന്തായാലും ഈ ആനക്കൂട്ടം കൊമ്പനെ കണ്ടെത്താതെ യാത്ര തുടരില്ല.
Read More:90 പേരക്കുട്ടികളുമായി ആറു തലമുറകളുടെ ‘മുതുമുത്തശ്ശി’- കൗതുകമായി മേരി
പതിനഞ്ചു പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ വർഷം യാത്ര തുടങ്ങിയത്. കൂട്ടത്തിലേക്ക് ഒരു കുട്ടിയാന പിറന്നതും ഈ യാത്രക്കിടെ ഇവർ ആഘോഷമാക്കി.
Story highlights- China’s Wandering Elephants