മധുരമൂറും ചോക്ലേറ്റ് മലകൾ…
കൗതുകം നിറഞ്ഞ ഇടങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്..അത്തരത്തിൽ ഏറെ കൗതുകം ഒളിപ്പിച്ച ഒരിടമാണ് ചോക്ലേറ്റ് ഹിൽസ്. പേര് പോലെതന്നെ സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപെട്ട ഇടങ്ങളിൽ ഒന്നാണ് ചോക്ലേറ്റ് ഹിൽസ്. ഫിലിപ്പീൻസിലെ ബൊഹോൾ പ്രവിശ്യയിലാണ് ചോക്ലേറ്റ് മലകൾ സ്ഥിതിചെയ്യുന്നത്. ഒന്നല്ല ഏകദേശം 1700 ലധികം മലകളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്.
കാഴ്ചയിൽ അതിമനോഹരമായി തോന്നിക്കുന്ന ഈ മലകൾക്ക് ചോക്ലേറ്റ് മലകൾ എന്ന് പേരിന് വന്നതിന് പിന്നിൽ അവിടുത്തെ ദൃശ്യഭംഗി തന്നെയാണ്. ചുണ്ണാമ്പ് കല്ലുകൾ അലിഞ്ഞു രൂപംകൊണ്ടതാണ് ഇവിടുത്തെ ഈ മലനിരകൾ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മണ്ണൊലിപ്പും മഴയും മൂലമാണ് ഇവിടെ ഈ കാണുന്ന രീതിയിൽ കുന്നുകൾ രൂപംകൊണ്ടത്. വേനൽക്കാലമാകുമ്പോൾ ഇവിടെ കനത്ത ചൂടാണ്. ഈ ചൂടേറ്റ് മലനിരകളിലെ പുൽത്തകിടികൾ കരിഞ്ഞ് ചോക്ലേറ്റ് നിറത്തിലാകും. ഇതാണ് ഈ മലനിരകൾക്ക് ഇങ്ങനെ പേര് വരാൻ കാരണം.
Read also;മലർ ജോർജിനെ മറന്നതോ ഒഴിവാക്കിയതോ? ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി അൽഫോൺസ് പുത്രൻ
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഈ പ്രദേശം ഏകേദശം 50 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ പറന്നുകിടക്കുന്നവയാണ്. ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളാണ് ചോക്ലേറ്റ് മലകളുടെ രൂപഭംഗി ആസ്വദിക്കാനായി ഇവിടേക്ക് എത്തുന്നത്.
Story Highlights; Chocolate Hills in Philippines