സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി ശക്തമായി തുടർന്നേക്കുമെന്ന് സംസ്ഥാന സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ടിപിആർ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ശക്തമാക്കാനാണ് തീരുമാനം.
പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലാണ്. ആറ് മുതൽ 12 ശതമാനം വരെ ബി കാറ്റഗറിയിലും, 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറിയിലും 18 മുതൽ മുകളിലേക്ക് ഡി കാറ്റഗറിയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടിപിആര്‍ 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിപിആര്‍ 18 ന് മുകളിലുള്ള ഇടങ്ങളിൽ കർശന നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക.
കഴിഞ്ഞ പത്ത് ദിവസങ്ങളിലധികമായി സംസ്ഥാനത്തെ പ്രതിദിന ടിപിആർ പത്ത് ശതമാനത്തിൽ കൂടുതലാണ്.
Story highlights;covid-restrictions-will-continue-for-one-week