റെക്കോര്‍ഡിലേക്ക് ഗോളടിച്ച് വീണ്ടും റൊണാള്‍ഡോ

June 24, 2021
Cristiano Ronaldo

കാല്‍പന്തുകളിയിലെ പുതു തലമുറയില്‍പ്പെട്ട ഇതിഹാസമാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പകുതി യന്ത്രവും പകുതി മനുഷ്യനുമാണ് റൊണാള്‍ഡോ എന്നു പോലും പറയാറുണ്ട് ചിലര്‍, കാരണം പലപ്പോള്‍ അതിശയിപ്പിക്കുകയാണ് ഗംഭീരമായ ഗോള്‍പ്രകടനത്തിലൂടെ ആദ്ദേഹം.

ഇപ്പോഴിതാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ് താരം. യൂറോകപ്പ് ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സിനെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാന്‍ താരം അലി ദേയിയുടെ റെക്കൊര്‍ഡിനൊപ്പമെത്തി റൊണാള്‍ഡോയും.

Read more: അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ കേള്‍ക്കാതെ പോയ ഗാനം

149 മത്സരങ്ങളില്‍ നിന്നുമായി 109 ഗോളുകളാണ് അലി ദേയി നേടിയിട്ടുള്ളത്. 1993- മുതല്‍ 2006 വരെ കളിച്ചിട്ടുണ്ട് അദ്ദേഹം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ 176-ാം മത്സരത്തിലാണ് 109 ഗോളുകളുമായി അലി ദേയിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. അതേസമയം 24 യൂറോ കപ്പ് മത്സരങ്ങളില്‍ നിന്നായി 14 ഗോളുകളാണ് ഇതുവരെ റൊണാള്‍ഡോ നേടിയത്.

Story highlights: Cristiano Ronaldo becomes joint-highest goalscorer in international football history