കാടിനുള്ളിലെ ഡാന്‍സിങ് ലെമുര്‍: അപൂര്‍വ വിഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെ
സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്പില് പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളും നിരവധിയാണ്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പല കാഴ്ചകളും നമ്മെ അതിശയിപ്പിക്കാറുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു ദൃശ്യമാണ്.
ലെമുര്‍ എന്ന ജീവിയുടേതാണ് ഈ ദൃശ്യങ്ങള്‍. നൃത്തം ചെയ്യുന്ന ഒരു ലെമുര്‍ ആണ് ഈ വിഡിയോയിലെ താരം. അപൂര്‍വമായ ഈ ദൃശ്യം ഇതിനോടകം തന്നെ സൈബര്‍ ഇടങ്ങളില്‍ വൈറലാവുകയും ചെയ്തു. യുകെയിലെ ചെസ്റ്റര്‍ മൃഗശാലയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
മനപൂര്‍വ്വം നൃത്തം ചെയ്യുന്നതല്ലെങ്കിലും ഈ ലെമുറിന്റെ ചലനങ്ങള്‍ ഒരു നൃത്തത്തിന് സമാനമാണ്. ഡാന്‍സിങ് ലെമുര്‍ എന്ന അടിക്കുറിപ്പോടെയാണ് മൃഗശാല അധികൃതര്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നതും. മഡാഗാസ്കര്‍ ദ്വീപില്‍ കണ്ടുവരുന്ന ഒരു ജീവിയാണ് ലെമുര്‍. കടുത്ത വംശനാശ ഭീഷണിയും ഇവ നേരിടുന്നുണ്ട്.
Meet your new FAVOURITE animal… the SIFAKA!🐒😍
— Chester Zoo (@chesterzoo) May 27, 2021
These incredibly rare 'dancing' lemurs are the FIRST of their kind to ever be seen in Europe… pic.twitter.com/h1o2A7D1ns
Story highlights: Dancing Lemur video goes viral in Social Media