വാക്‌സിൻ സ്വീകരിച്ചവർക്ക് ഹെയർകട്ട് സൗജന്യം; വേറിട്ട ഓഫറുമായി ഒരു സലൂൺ

June 28, 2021

വാക്‌സിൻ എടുക്കാൻ ഭയമുള്ളവർ ഇപ്പോഴുമുണ്ട്. എല്ലാവരിലും വാക്സിനെടുത്താൽ മാത്രമേ കൊവിഡിനെതിരെയുള്ള പോരാട്ടം പൂര്ണമാകു. ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും വിവിധ പദ്ധതികൾ ഉണ്ടെങ്കിലും അതിനുപുറമെ വ്യാപാര സ്ഥാപനങ്ങളും കച്ചവടക്കാരുമെല്ലാം വാക്സിൻ യജ്ഞം ഊർജിതമാക്കാൻ സജീവമാണ്.

ബിഹാറിലെ ദർബംഗ ജില്ലയിലെ ഒരു സലൂൺ ഉടമ വ്യത്യസ്തമായ ഒരു ഓഫറാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ജില്ലയിലെ വാക്‌സിൻ യജ്ഞം ഊർജിതമാക്കാൻ സലൂൺ ഉടമ സൗജന്യ ഹെയർകട്ടാണ് ഓഫറായി നൽകുന്നത്. വാക്‌സിൻ എടുത്തവർക്ക് ഹെയർകട്ട് സൗജന്യമാണ്.

Read More: ലോകേഷ് കനകരാജിന്റെ ‘വിക്രം’ ഒരുങ്ങുന്നു; കമൽ ഹാസനൊപ്പം നരേനും

സലൂണിൽ നിന്നും സൗജന്യ സേവനം ആഗ്രഹിക്കുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വാക്സിൻ സ്വീകരിക്കുന്ന സെൽഫിയോ കാണിച്ചാൽ മതി. വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് ജനങ്ങളെ ബോധവത്കരിക്കാനായാണ് ഇങ്ങനെ ഒരു സേവനം എന്ന് ഉടമ പറയുന്നു.

Story highlights- Darbhanga is offering free haircuts to vaccinated clients