‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ സിനിമയിലെ പ്രേക്ഷകര്‍ കാണാത്ത രംഗം: ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

June 30, 2021
Deleted Scenes from Thondimuthalum Dhriksakshiyum

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറന്മൂട്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. കഥാപാത്രങ്ങളുടെ അഭിനയമികവും തിരക്കഥയുടെ കെട്ടുറപ്പും സംവിധാന വൈഭവവും എല്ലാം ചിത്രത്തെ കൂടുതല്‍ സുന്ദരമാക്കി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ ഇന്നും ചലച്ചിത്രലോകത്തും നിന്നും വിട്ടകന്നിട്ടില്ല. ഇപ്പോഴതാ ചിത്രത്തിലെ പ്രേക്ഷകര്‍ കാണാത്ത ചില രംഗങ്ങളും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം പ്രേക്ഷകരിലേക്കെത്തി നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഈ ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുന്നത്.

Read more: കൊവിഡ് കാലത്തെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒത്തുചേർന്ന് ഗാനങ്ങൾ ആലപിച്ച് ആംബുലൻസ് ഡ്രൈവർമാർ- വിഡിയോ

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ഇത്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥപാത്രത്തെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതും മറ്റുമാണ് ഈ രംഗത്തിലുള്ളത്. 2017 ലാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ദിലീഷ് പോത്തനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

Story highlights: Deleted Scenes from Thondimuthalum Dhriksakshiyum