പത്തൊമ്പതാം നൂറ്റാണ്ട്; അതിസാഹസികനായ പോരാളിയുടെ കഥ; തിയേറ്റര്‍ റിലീസിന്റെ പ്രതീക്ഷയില്‍ സംവിധായകന്‍
വിനയന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് സംവിധായകന്‍ വിനയന്റെ പ്രതീക്ഷ. ആ പ്രതീക്ഷ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് ഒരുമാസം കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തെക്കുറിച്ച് വിനയന്റെ വാക്കുകള്‍
‘പത്തൊമ്പതാം നൂറ്റാണ്ട്’; അതിസാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയുടെ കഥ എന്നതുപോലെ തന്നെ, അന്ന് തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പ്രതിപാദിക്കുന്ന സിനിമ കൂടിയാണ്. ആ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‌കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു.
ഒത്തിരി ഹോം വര്‍ക്ക് അതിനായി ചെയ്തിട്ടുണ്ട്. അതില്‍ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഏതാണ്ട് ഒരു മാസത്തെ ഷൂട്ടിംഗ് കൂടി ഇനി ബാക്കിയുണ്ട്. ഈ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് അത് പൂര്‍ത്തീകരിച്ച് ചിത്രം ബിഗ് സ്‌ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററില്‍ കാണിക്കുവാന്‍ കഴിയും, നിങ്ങള്‍ പ്രേക്ഷകര്‍ വളരെ സംതൃപ്തിയോടെ അതിരുന്ന് കാണും എന്നൊക്കെയുള്ള പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് പോകാം…
Story highlights: Director Vinayan about the release of Pathonpatham nootandu movie