യൂറോ കപ്പില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടം; ജൂലൈ 2 ന് കളമുണരും

ദിവസങ്ങളേറെയായി കാല്‍പന്ത് കളിയുടെ ആവേശത്തിലാണ് കായിക പ്രേമികള്‍. യുറോ കപ്പ് പ്രീ കാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. ജൂലൈ രണ്ടിനാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായി കളമുണരുക.
ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, യുക്രൈന്‍ എന്നീ എട്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഗോളടിച്ച് കയറിയത്.
ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇങ്ങനെ
ജൂലൈ 2ന്
സ്വിറ്റ്‌സര്‍ലന്‍ഡ്- സ്‌പെയിന്‍ (രാത്രി 9.30 ന്)
ജൂലൈ 3ന്
ബെല്‍ജിയം- ഇറ്റലി (പുലര്‍ച്ചെ 12.30 ന്)
ചെക്ക് റിപ്പബ്ലിക്- ഡെന്‍മാര്‍ക്ക് (രാത്രി 9.30 ന്)
ജൂലൈ 4ന്
യുക്രൈന്‍- ഇംഗ്ലണ്ട് (പുലര്‍ച്ചെ 12, 30 ന്)
ജൂലൈ ഏഴ്, എട്ട് തീയതികളിലായാണ് സെമി ഫൈനല്‍ പോരാട്ടം. ജൂലൈ 12 ന് ഫൈനല്‍ പോരാട്ടവും അരങ്ങേറും.
Story highlights: EURO 2020 quarterfinals line up