എങ്ങനെയാണ് 90+ My Tuition App മികച്ച പഠനനിലവാരം പുലർത്തുന്നത്?
കേരളത്തിലെ മികച്ച ഡിജിറ്റൽ ട്യൂഷൻ ആപ്ലിക്കേഷനായി മാറിക്കഴിഞ്ഞു 90+ My Tuition App. കേരള സിലബസിൽ പഠിക്കുന്ന ഒട്ടേറെ വിദ്യാർത്ഥികൾക്ക് 90+ My Tuition App ഇതിനോടകം മികച്ച പഠനസഹായിയായി മാറികഴിഞ്ഞു. ഒട്ടേറെ ഡിജിറ്റൽ ട്യൂഷൻ ആപ്പുകൾ കേരളത്തിൽ സജീവമായിട്ടും 90+ My Tuition App എന്നും മുൻനിരയിൽ തുടരുന്നതിന് ഒട്ടേറെ സവിശേഷതകളുണ്ട്.
അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് 90+ My Tuition App നെ അവരുടെ പഠനത്തിനായി ആശ്രയിക്കുന്നത്. കേരളാ സിലബസിലുള്ള എല്ലാ വിഷയങ്ങളും വ്യക്തമായും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനിമേറ്റഡ് വിഷ്വൽസ് ഉൾപ്പെടുത്തി വീഡിയോ ക്ലാസുകൾ ആയിട്ടാണ് 90+ കുട്ടികളിലേക്ക് എത്തുന്നത്. അനിമേറ്റഡ് ദൃശ്യങ്ങൾ ആയതിനാൽ കുട്ടികൾക്ക് ഓരോ കോൺസെപ്റ്റിനെ കുറിച്ചും ആഴത്തിൽ മനസിലാക്കാനും പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാനും സാധിക്കുന്നു.
ചോദ്യോത്തരങ്ങള്‍ അടങ്ങിയ പ്രാക്ടീസ് സെക്ഷനുകളും പഠന ശേഷം സ്വയം വിലയിരുത്തലിന് ഹോം ടെസ്റ്റുകളും 90+ My Tuition Appല്‍ ലഭ്യമാണ്. കൂടാതെ നിരന്തരം പഠനനിലവാരം പരിശോധിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
മാതാപിതാക്കൾക്ക് കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല എന്ന ടെൻഷൻ ഇനി വേണ്ട . കുട്ടികൾ എത്ര സമയം പഠിച്ചു, ഏതൊക്കെ പാഠഭാഗങ്ങൾ ആണ് പഠിച്ചത്, തുടങ്ങിയ കാര്യങ്ങൾ എല്ലാം വളരെ കൃത്യമായി മനസിലാക്കാം 90+ മൈ ട്യൂഷൻ ആപ്പിലെ ‘പാരന്റ് കോർണർ’ എന്ന ഫീച്ചറിലൂടെ. പാഠഭാഗങ്ങൾക്ക് അനുസരിച്ച് നടത്തുന്ന മോക്ക് ടെസ്റ്റുകളും അവയിലൂടെ മക്കൾ നേടുന്ന മാർക്കുകളും, എവിടെയാണ് അവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതെന്നുമെല്ലാം 90+ My Tuition Appലൂടെ മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും.
കൂടാതെ Doubt ticketing എന്ന ഫീച്ചറിലൂടെ വിദ്യാർത്ഥികൾക്ക് ,സാങ്കേതികപരമായോ പഠനപരമായോ, ഏത് തരത്തിലുള്ള സംശയങ്ങൾക്കും 90+ My Tuition App ന്റെ വിദഗ്ധർ പരിഹാരം കണ്ടെത്തി നൽകുന്നു.
കൊവിഡ് രണ്ടാം തരംഗം കൂടുതൽ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തിലും ഓൺലൈൻ പഠനമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ വിദ്യാർത്ഥികളുടെ പഠനം മുടക്കാതെ, പഠനം എളുപ്പമാക്കി ക്ലാസുകൾ എത്തിക്കുകയാണ് 90+ My Tuition App.