ത്രികോണ പ്രണയകഥയുമായി പ്രിയങ്കരി; എല്ലാ ദിവസവും
മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം തുടരുന്ന പ്രിയങ്കരി. ത്രികോണ പ്രണയ കഥ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന പ്രിയങ്കരി തികച്ചും വ്യത്യസ്തമായ ഒരു ആസ്വാദനമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് ഫ്ളവേഴ്സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേക്ഷണം.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് ഓരോ എപ്പിസോഡുകള്‍ക്കും. അതുകൊണ്ടുതന്നെ സംഭവ ബഹുലമായ കഥാമുഹൂര്‍ത്തങ്ങളാണ് ഓരോ ദിവസവും പ്രിയങ്കരിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഡെയ്സിയാണ് പ്രിയങ്കരിയിലെ പ്രധാന കഥാപാത്രം. ചലച്ചിത്രതാരം ഷഫ്ന അനശ്വരമാക്കുന്ന ഈ കഥാപാത്രം ഇതിനോടകംതന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.
Read more: മലയാളികള്‍ ഹൃദയത്തിലേറ്റുന്ന പ്രണയഗാനവുമായി വൈഗയും ശ്രീനാഥും
ഡെയ്സിയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന റോയ്, സോളമന് എന്നീ കഥാത്രങ്ങളും അഭിനയമികവില്‍ അതിശയിപ്പിക്കുകയാണ്. നമുക്കൊക്കെ കണ്ട് പരിചിതമായ പല ജീവിത യാഥാര്‍ത്ഥ്യങ്ങളും പ്രതിഫലിക്കുന്നുണ്ട് പ്രിയങ്കരിയില്‍. മനോഹരമായ ഒരു മിനിസ്ക്രീന്‍ സിനിമാ അനുഭവമാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരി സമ്മാനിക്കുന്നത്.
Story highlights: Flowers Tv new serial Priyankari