തനിച്ചല്ല: വർഷങ്ങളായി കൂടെയുള്ളത് ബ്ലാഞ്ചർ, അപൂർവ സൗഹൃദത്തിന് പിന്നിൽ ഹൃദയംതൊടുന്നൊരു കഥയും…

‘ജീവിതത്തിൽ തനിച്ചാകുന്നത് അത്ര സുഖമുള്ള കാര്യമല്ല…’ ഇങ്ങനെ പലരും പറഞ്ഞ് നാം കേൾക്കാറുണ്ട്. അത്തരത്തിൽ ജീവിതത്തിൽ ഒറ്റപ്പെട്ട ഒരാളാണ് ഫ്രഞ്ചുകാരനായ സേവ്യർ ബൗഗെറ്റ്. 80 കാരനായ സേവ്യർ പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒറ്റയ്ക്കല്ല. കൂട്ടിനുള്ളത് ബ്ലാഞ്ചർ എന്നദ്ദേഹം സ്നേഹത്തോടെ വിളിക്കുന്ന ഒരു പ്രാവാണ്. എല്ലാ ദിവസവും കാലത്ത് എഴുന്നേൽക്കുന്നത് മുതൽ ബ്ലാഞ്ചർ സേവ്യർ ബൗഗെറ്റിനൊപ്പമുണ്ട്.
രാവിലെ സൈക്കിൾ സവാരിയ്ക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ തലയിൽ കയറിയിരിക്കുന്ന ബ്ലാഞ്ചർ, പിന്നീട് അദ്ദേഹം വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന സമയത്തും കൂടെയുണ്ടാകും. ജോലിയ്ക്ക് ശേഷം വീട്ടിലെത്തിയാൽ ഇരുവരും കൂടിയാണ് ചെടികൾ നനയ്ക്കുന്നതും വീട്ടിലെ മറ്റ് ജോലികൾ ചെയ്യുന്നതും.
എന്നാൽ ഇരുവരുടെയും ഈ സൗഹൃദത്തിന് പിന്നിലുമുണ്ട് രസകരമായൊരു കഥ… പൊതുവെ ഇത്തരം പ്രാവുകൾ മനുഷ്യരുമായി വേഗത്തിൽ സൗഹൃദം സ്ഥാപിക്കാറില്ല. എന്നാൽ ഒരിക്കൽ തീരെ ചെറുതായിരുന്നപ്പോൾ, മുറ്റത്ത് പൂച്ചയുടെ കൈയിൽ അകപ്പെട്ട ബ്ലാഞ്ചറിനെയാണ് സേവ്യർ ബൗഗെറ്റ് കാണുന്നത്. പൂച്ചയുടെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന തൂവലുകളില്ലാത്ത ഒരു കുഞ്ഞുപക്ഷിയെയാണ് അദ്ദേഹം കണ്ടത്. പറക്കാൻ വയ്യാതെ ചിറകടിച്ചുകൊണ്ടിരുന്ന ബ്ലാഞ്ചറിനെ പൂച്ചയുടെ കൈയിൽ നിന്നും സേവ്യർ ബൗഗെറ്റ് രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം ബ്ലാഞ്ചർ കൂടെയുള്ളത് വലിയ ഒരു ആശ്വാസമാണ് തനിക്കെന്നും സേവ്യർ ബൗഗെറ്റ് പറയുന്നു…
Story highlights:friendship between old man and pigeon