തമിഴ്‌നാടിന് കേരളത്തിൽനിന്നും ഒരു കൈത്താങ്ങ്; ഒരുകോടി രൂപ സംഭാവന ചെയ്ത് ഗോകുലം മൂവീസ്

June 11, 2021

കൊവിഡ് വളരെ രൂക്ഷമായ സാഹചര്യമാണ് രാജ്യത്ത്. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങളും വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തമിഴ്‌നാടിന് സഹായവുമായി എത്തിയിരിക്കുകയാണ് ഗോകുലം മൂവീസ്.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കാണ് ഗോകുലം മൂവീസ് ഒരുകോടി രൂപ സംഭാവന ചെയ്തത്. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായ ഗോകുലം ഗോപാലൻ തന്നെയാണ് തുക കൈമാറിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിൽകണ്ടാണ് ഗോകുലം ഗോപാലൻ തുക കൈമാറിയത്.

Read More: എഴുപതുകാരനായി ബിജു മേനോന്‍, അഭിനയമികവില്‍ ഷറഫുദ്ദീനും പാര്‍വതിയും; മനോഹരം ഈ ഗാനം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് ഇതേ തുക ഗോകുലം മൂവീസ് സംഭാവന ചെയ്തിരുന്നു. തമിഴ്‌നാടിനെ സംബന്ധിച്ച് സിനിമാലോകവും രാഷ്ട്രീയവും ഒന്നാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഒരു പ്രതിസന്ധി വരുമ്പോൾ സിനിമാ താരങ്ങളും മുന്നിട്ടിറങ്ങും. കൊവിഡ് പ്രതിരോധത്തിനായി നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും ഒരുകോടി രൂപ തമിഴ്നാട് സർക്കാരിന് സംഭാവന ചെയ്തിരുന്നു.

Story highlights- gokulam movies donates 1 crore rupees to tamilnadu