ചുട്ടുപൊള്ളുന്ന വേനലിലും ഉരുകാത്ത ഐസ് ഗുഹ…
പ്രകൃതി ഒരുക്കുന്ന വിസ്മയകാഴ്ചകൾ പലപ്പോഴും കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ ചുട്ടുപൊള്ളുന്ന വേനലിലും ഉരുകാത്ത ഐസ് ഗുഹയുടെ ചിത്രങ്ങളും ഇതിന് പിന്നിലെ രഹസ്യങ്ങളുമാണ് സോഷ്യൽ ഇടങ്ങളിൽ അത്ഭുതമാകുന്നത്. ചൈനയിലെ ഷാൻക്‌സി പ്രവിശ്യയിലുള്ള നിങ്ഹു ഗുഹകളാണ് ഇത്തരം മനോഹരവും കൗതുകവും നിറഞ്ഞ അനുഭവങ്ങൾ സമ്മാനിക്കുന്നത്.
മൂന്ന് മില്യൺ വർഷങ്ങളോളം പഴക്കമുള്ള ഈ ഗുഹകൾ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6500 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കട്ടിയുള്ള ഐസിൽ പൊതിഞ്ഞതാണ് ഈ ഗുഹയുടെ ചുറ്റുഭാഗങ്ങൾ മുഴുവൻ. കടുത്ത വേനലിൽ പോലും തൂവെള്ള നിറത്തിൽ മഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ഈ ഗുഹയിലേക്ക് നിരവധി വിനോദസഞ്ചാരികളും എത്താറുണ്ട്. വേനലിൽ ഉരുകാത്ത ഐസ് ഗുഹകൾ തേടിയെത്തുന്ന സഞ്ചാരികൾക്കായി ഇതിൽ ഒരു ഗുഹ തുറന്നുനൽകിയിട്ടുണ്ട്.
Read also:ജന്മം നൽകുന്ന പാറക്കല്ലുകൾ; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ
അതേസമയം ചുട്ടുപൊള്ളുന്ന വേനലിലും ഈ ഗുഹയിലെ ഐസുകൾ ഉരുകാത്തതിന് പിന്നിൽ ഇതിന്റെ ആകൃതിയുടെ ഘടനയാണെന്നാണ് കരുതപ്പെടുന്നത്. വക്രാകൃതിയിൽ ഉള്ള ഗുഹയായതിനാൽ ഗുഹയ്ക്കുള്ളിൽ എപ്പോഴും തണുത്ത വായു തങ്ങിനിൽക്കും. അതുകൊണ്ടുതന്നെ ഐസ് കട്ടകൾ ഉരുകാതെ നിലനിൽക്കാൻ ഇത് കാരണമാകും. അതേസമയം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഇത്തരം ഐസ് ഗുഹകൾ കാണാറുണ്ട്.
Story highlights:ice caves never melt in summer