രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 48,698 കേസുകളാണ്. 1,183 പേർക്കാണ് കൊവിഡ് ബാധിച്ച് മരണം സംഭവിച്ചത്. രോഗബാധിതരുടെ എണ്ണം അര ലക്ഷത്തിൽ താഴെയായത് വളരെയധികം പ്രതീക്ഷയാണ് രാജ്യത്തിന് സമ്മാനിക്കുന്നത്.
അതേസമയം, ഇതുവരെ ആകെ കൊവിഡ് കേസുകൾ 3,01,83,143 ആയി. മരിച്ചവരുടെ ആകെ എണ്ണം 3,94,493 ആണ്. നിലവിൽ 5,95,565 രോഗികളാണ് ചികിത്സയിലുള്ളത്. അതേസമയം, ഇന്നലെ, രാജ്യത്ത് ഇതുവരെ പരിശോധിച്ച 45,000 സാമ്പിളുകളിൽ നിന്ന് ഡെൽറ്റ പ്ലസ് വകഭേദമുള്ള 48 കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
Read More: ശ്രദ്ധേയമായി നേർപകുതിയിൽ മുറിച്ച രീതിയിൽ മരം; പിന്നിലൊരു രസകരമായ വഴക്കും
തമിഴ്‌നാട്ടിൽ ഡെൽറ്റ പ്ലസ് വകഭേഗത്തിലെ ഒമ്പത് കേസുകൾ കണ്ടെത്തി. മധ്യപ്രദേശിൽ ഏഴ് കേസുകളും കേരളത്തിൽ മൂന്ന് കേസുകളും സ്ഥിരീകരിച്ചു. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ ഒരാളിലും പാലക്കാട് ജില്ലയിൽ രണ്ട് പേരിലുമാണ് ഡെൽറ്റപ്ലസ് വകഭേദം കണ്ടെത്തിയത്.
Story highlights- india covid updates