രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അരലക്ഷം പേർക്ക്
മുൻദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കൊവിഡ് രോഗബാധയിൽ നേരിയ വർധനവ്. 24 മണിക്കൂറിനിടെ 50,040 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1248 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. 57,944 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.86 ലക്ഷമായി കുറഞ്ഞു.
രാജ്യത്തെ ആകെ കൊവിഡ് കേസുകൾ മൂന്ന് കോടി പിന്നിട്ടു. ആകെ മരണം 3.95 ലക്ഷത്തിലെത്തി. 2.82 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, വാക്സിൻ വിതരണവും പുരോഗമിക്കുകയാണ്. 32 കോടി വാക്സിന് ഡോസുകളാണ് ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുള്ളത്.
Read More: 41 വർഷമായി കാട്ടിൽ, മനുഷ്യരെ ഭയം; യഥാർത്ഥ ജീവിതത്തിലെ ടാർസനെ പരിചയപ്പെടാം
ഈ വര്‍ഷം അവസാനത്തോടെ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
Story highlights- india covid updates