ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 51,667 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.98%
ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 51,667 പേർക്കാണ്. അതേസമയം രാജ്യത്ത് ഇന്നലെ 54,069 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ഇന്നത്തെ കൊവിഡ് കേസുകൾ കൂടി പുറത്തുവരുമ്പോൾ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി.
1,329 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,93,310 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 64,527 പേര്‍ കൂടി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് 6,12,868 സജീവ കേസുകളാണ് ഉള്ളത്. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത് 30,79,48,744 പേരാണ്.
2.98 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 18-ആം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ തുടരുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
കേരളത്തിൽ ഇന്നലെ 12,078 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,706 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Story highlights: India daily covid report