ആശ്വാസം; തുടര്‍ച്ചായി രണ്ടാം ദിനവും പ്രതിദിന കൊവിഡ് കേസുകള്‍ ഒരുലക്ഷത്തില്‍ താഴെ
നാളുകള്‍ ഏറെയായി നാം കൊവിഡിനെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട്. ലോക്ക്ഡൗണ്‍ അടക്കമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാതെ ഈ പോരാട്ടം തുടരേണ്ടിയിരിക്കുന്നു.
എന്നാല്‍ പ്രതിദിനം രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രലായം പുറത്തുവിട്ട കൊവിഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ നേരിയ ആശ്വാസം പകരുന്നതാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത് 92,596 പേര്‍ക്കാണ്. രാജ്യത്താകെ ഇതുവരെ 2,90,89,069 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2219 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 3,53,528 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്.
Read more: വക്കീല്‍ പഠനത്തോടൊപ്പം പൊറോട്ടയടിയും: സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ അനശ്വരയാണ് താരം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,664 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. ഇതുവരെ 2,75,04,126 പേര് രാജ്യത്താകെ കൊവിഡില്‍ നിന്നും മുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 12,31,415 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Story highlights: India reports 92,596 new Covid cases