‘കള’യിലെ ആ രംഗങ്ങള്‍ പിറന്നത് ഇങ്ങനെ; വി.എഫ്.എക്സ് വര്‍ക്കുകള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് കള. തിയേറ്ററുകളില്‍ പ്രദര്‍ശനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടേയും പ്രേക്ഷകരിലേക്കെത്തി. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങള്‍ അടക്കം പല രംഗങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സാങ്കേതിക വിദ്യയും ചിത്രത്തിന്റെ മികവില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നതാണ് ചിത്രത്തിലെ വി.എഫ്.എക്സ് വര്‍ക്കുകള്‍. അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിലെ വി.എഫ്.എക്സ് വര്‍ക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ടൊവിനോ തോമസ് തികച്ചും വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രിയപ്പെട്ട ഒന്നിന്റെ നഷ്ടപ്പെടലില്‍ നിന്നും ഉടലെടുക്കുന്ന പ്രതികാരവും അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടവുമൊക്കെയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഒരു പകയുടെ കഥയാണ് കള. സുമേഷ് മൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തി.
Read more: 2 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പതികള്‍ വീണ്ടും പരസ്പരം വിവാഹിതരായി: ഇത് രോഗത്തെ തോല്പിച്ച സ്നേഹജീവിതം
രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം. ഷാജി എന്ന കഥാപാത്രത്തെ ടൊവിനോ അവിസ്മരണീയമാക്കുന്നു. സുമേഷ് മൂറിന്റെ അഭിനയമികവും പ്രശംസനീയമാണ്. ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രംകൂടിയാണ് കള. നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. തികച്ചും റിയലിസ്റ്റിക്കായാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും കളയുടെ ആകര്‍ഷണമാണ്.
Story highlights: Kala Vfx Breakdown video