ഇരുളിലെ വേട്ടയില്‍ കനലായി പടര്‍ന്ന ‘കറ’; ശ്രദ്ധ നേടി ഹ്രസ്വചിത്രം

Kara Malayalam Mini Movie

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം.

ശ്രദ്ധ നേടുകയാണ് കറ എന്ന ഹ്രസ്വചിത്രം. അര മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം ഒരു ചലച്ചിത്രാനുഭവമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. ചലച്ചിത്രതാരം കുട്ടിക്കല്‍ ജയചന്ദ്രനാണ് ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയമികവും വേഷപ്പകര്‍ച്ചയും ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

Read more: കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയും: ശ്രദ്ധനേടി ഒറ്റ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഗുണ്ട ഗോവിന്ദന്‍ എന്ന കഥാപാത്രത്തെയാണ് കുട്ടിക്കല്‍ ജയചന്ദ്രന്‍ കറയില്‍ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ തികച്ചും വ്യത്യസ്തമായ ശൈലി പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കുന്നു. ലറീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. മോഹന്‍കുമാര്‍ ആണ് നിര്‍മാണം.

Story highlights: Kara Malayalam Mini Movie