‘മൗലിയിൽ മയിൽപീലി ചാർത്തി..’; ലാസ്യ നടനവുമായി ലക്ഷ്മി ഗോപാലസ്വാമി
നൃത്തവേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് എത്തിയ താരങ്ങളിൽ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളിയല്ലെങ്കിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയം ആരംഭിച്ചതും സജീവമായതും മലയാളത്തിലാണ്. അഭിനയത്തിനൊപ്പം നൃത്തത്തിലും നിറസാന്നിധ്യമാണ് ലക്ഷ്മി ഗോപാലസ്വാമി.
ഇപ്പോഴിതാ, ലക്ഷ്മി ഗോപാലസ്വാമിയുടെ ലാസ്യനടനം ടോപ് സിംഗർ വേദിയിൽ ചാരുത പകരുകയാണ്. മൗലിയിൽ മയിൽപീലി ചാർത്തി എന്ന ഗാനത്തിനാണ് ലക്ഷ്മി ഗോപാലസ്വാമി നൃത്തം ചെയ്യുന്നത്. വിഷുവിനോട് അനുബന്ധിച്ചു നടന്ന എപ്പിസോഡിലാണ് ലക്ഷ്മിയുടെ മാസ്മരിക നൃത്തം.
മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി.
Read More: പാട്ടുവേദിയിലെ കുട്ടിക്കുറുമ്പുകൾ ചേർന്ന് പാടി, ‘കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ..’- വിഡിയോ
വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയിൽ കാളിദാസ് ജയറാമിനൊപ്പം വേഷമിടുകയാണ് ലക്ഷ്മി ഗോപാലസ്വാമി. വർഷങ്ങൾക്ക് ശേഷം കാളിദാസിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത് ശ്രദ്ധേയമായിരുന്നു. ദുൽഖർ സൽമാൻ അഭിനയിച്ച ‘സല്യൂട്ട്’ എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി അടുത്തിടെ വേഷമിട്ടിരുന്നു.
Story highlights- lakshmi gopalaswami dance video