ബോയ്ഫ്രണ്ടിനെ തേടി ലക്ഷ്മി നക്ഷത്ര; ഒടുവിൽ ട്വിസ്റ്റ്- വിഡിയോ

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയാണ് സ്റ്റാർ മാജിക്. താരങ്ങൾ മത്സരാർത്ഥികളായി എത്തുന്ന പറിയിപ്പാടിയിലൂടെ ഒട്ടേറ ആരാധകരെ സമ്പാദിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ചടുലമായ സംസാരവും പാട്ടും ചിരിയുമായി ഈ തൃശൂർക്കാരി മലയാളികളുടെ പ്രിയങ്കരിയായി മാറി. അവതാരകയായി മുൻപ് തന്നെ സജീവമായിരുന്നെങ്കിലും സ്റ്റാർ മാജിക്കിലൂടെയാണ് ലക്ഷ്മി നക്ഷത്ര താരമായി മാറിയത്.
സ്റ്റാർ മാജിക് ഷൂട്ടിംഗ് ഇടവേളകളിൽ യൂട്യൂബ് ചാനലിലും സജീവമാണ് ലക്ഷ്മി നക്ഷത്ര. താരവിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ബോയ്ഫ്രണ്ടിനെ കാണാനുള്ള ലക്ഷ്മിയുടെ യാത്ര ആരാധകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്. സുഹൃത്ത് ശ്യാമിനൊപ്പം ബോയ്ഫ്രണ്ടിനെ കാണാൻ പോകുന്നുവെന്നാണ് ലക്ഷ്മി നക്ഷത്ര വിഡിയോയുടെ തുടക്കത്തിൽ പറയുന്നത്.
ബോയ്ഫ്രണ്ട് ആരാണെന്ന് കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിൽ രസകരമായ ട്വിസ്റ്റുമായി എത്തുകയാണ് ലക്ഷ്മി. വളർത്തുനായയായ പാപ്പുവിന് ഒരു ബോയ്ഫ്രണ്ടിനെ തേടി പോയതാണ് ലക്ഷ്മി. പാപ്പുവിന്റെ പിറന്നാൾ ദിനത്തിലാണ് ഈ പുതിയ അതിഥിയെ ലക്ഷ്മി വീട്ടിലേക്ക് എത്തിക്കുന്നത്. പാപ്പുവിന്റെ പിറന്നാളിനായി കാത്തിരിക്കുകയാണ് എന്ന് ആരാധകർ കമന്റ്റ് ചെയ്യുന്നുണ്ട്.
Read More: 90 പേരക്കുട്ടികളുമായി ആറു തലമുറകളുടെ ‘മുതുമുത്തശ്ശി’- കൗതുകമായി മേരി
അതേസമയം, മിനിസ്ക്രീനിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമായ ലക്ഷ്മി നക്ഷത്രയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം 1.1 മില്യൺ ഫോളോവേഴ്സ് ഉണ്ട്. വ്യത്യസ്തമായ സംസാര ശൈലിയാണ് ലക്ഷ്മിയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്.
Story highlights- lakshmi nakshthra youtube video