കരഞ്ഞെങ്കിലെന്താ സ്റ്റെപ്പ് തെറ്റാതെ ഡാൻസ് ചെയ്താ പോരെ; സോഷ്യൽ ഇടങ്ങളിൽ വൈറലായ വിഡിയോ

June 4, 2021

കുഞ്ഞുങ്ങളുടെ രസകരമായ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ ചിരി നിറയ്ക്കുകയാണ് ഒരു കൂട്ടം കുരുന്നുകളുടെ നൃത്ത വിഡിയോ. കരഞ്ഞുകൊണ്ട് ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞുമോളാണ് ഈ വിഡിയോയിലെ താരം. ചൈനയിലെ ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ചുള്ള ഡാൻസ് പ്രോഗ്രാമിനിടെയാണ് ഈ കുരുന്നിന്റെ രസകരമായ പ്രകടനം.

ഡാൻസ് തുടങ്ങുമ്പോൾ മുതൽ ഈ കൊച്ചുമിടുക്കി കരച്ചിലാണ്. എന്നാൽ ഈ കരച്ചിനിടയിലും ഒരു സ്റ്റെപ്പ് പോലും തെറ്റിക്കാതെ നൃത്തം ചെയ്തതോടെയാണ് ഈ കുഞ്ഞുമിടുക്കി സോഷ്യൽ ഇടങ്ങളിൽ കൗതുകമായത്. ഗ്രൂപ്പ് ഡാൻസിന്റെ തുടക്കം മുതൽ ഈ കുട്ടി നിർത്താതെ കരയുകയാണ്. എന്നാൽ ഇതൊന്നും വക വയ്ക്കാതെ മറ്റ് കുട്ടികൾ നല്ല തകർപ്പൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പക്ഷെ എത്ര കരഞ്ഞാലും ഒരു സ്റ്റെപ്പ് പോലും തെറ്റിക്കാതെ വളരെ മനോഹരമായി ഈ കുഞ്ഞുമിടുക്കി നൃത്തം ചെയ്യുന്നുണ്ട്. എന്തായാലും കരഞ്ഞുകൊണ്ട് ആണെങ്കിലും ഒരു സ്റ്റെപ്പ് പോലും തെറ്റാതെ വളരെ സുന്ദരമായി ഡാൻസ് ചെയ്യുന്ന ഈ കുഞ്ഞുമിടുക്കിയ്ക്ക് അഭിനന്ദന പ്രവാഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also:അന്ന് മുതൽ വേഷം നൈറ്റി, ഇത് യഹിയാക്കയുടെ പ്രതികാരത്തിന്റെ കഥ

അതേസമയം ചൈനയിലെ സ്കൂളിൽ നിന്നുള്ളതാണ് രസകരമായ ഈ വിഡിയോ. ചൈനയിൽ ജൂൺ ഒന്നിനാണ് ചിൽഡ്രൻസ് ഡേ ആചരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. മികച്ച സ്വീകാര്യതയായാണ് ഈ കുട്ടികുറുമ്പുകളുടെ കുസൃതി വിഡിയോകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights; Little girls cute perfomance goes viral