ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതി; 46 വർഷങ്ങൾക്ക് ശേഷം ഉടമസ്ഥനെ തേടിയെത്തിയ മോതിരം

June 11, 2021

വിലപ്പെട്ട വസ്തുക്കൾ കാണാതാകുന്നത് വലിയ വേദനകൾ സൃഷ്ടിക്കാറുണ്ട്. കാണാതായ വസ്തുക്കൾക്ക് വേണ്ടി ദിവസങ്ങളോളം കാത്തിരിക്കാറുമുണ്ട്. എന്നാൽ കാലം കുറെ കഴിയുമ്പോൾ അവയെ പതിയെ നമ്മൾ മറക്കും. അത്തരത്തിൽ നഷ്ടപ്പെട്ട് 46 വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടിയ മോതിരമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. സ്കൂൾ പഠനകാലത്ത് നഷ്ടപ്പെട്ട മോതിരമാണ് മേരി ഗാസൽ ബിയേഡ്സ്ളേ എന്ന യുവതിയ്ക്ക് ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നത്.

46 വർഷങ്ങൾക്ക് ശേഷം ഈ മോതിരം കിട്ടിയതിന് പിന്നിലെ കഥയും വളരെ വിചിത്രമാണ്. നഷ്ടപ്പെട്ട് കുറേക്കാലം കഴിഞ്ഞപ്പോഴേക്കും ഈ മോതിരത്തെക്കുറിച്ചുള്ള ഓർമ്മകളും മേരിയിൽ നിന്നും ഇല്ലാതായി. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് ഈ മോതിരം ഇപ്പോൾ തിരികെ ലഭിച്ചിരിക്കുന്നത്. ഒരിക്കൽ ഫേസ്ബുക്കിലൂടെ മേരിയെത്തേടി ഒരു സന്ദേശം എത്തി. തങ്ങളുടെ നഷ്ടപ്പെട്ട ഒരു വസ്തു എന്റെ പക്കൽ ഉണ്ടെന്നായിരുന്നു ആ സന്ദേശം. എന്നാൽ തന്നെ കബളിപ്പിക്കാൻ ആരോ സന്ദേശം അയച്ചതായിരിക്കാം എന്നാണ് ആദ്യം മേരി കരുതിയത്. പക്ഷെ പിന്നീട് സന്ദേശത്തിന് പിന്നാലെ ഒരു ചിത്രവും മേരിയെത്തേടിയെത്തി. അത് തന്റെ നഷ്ടപ്പെട്ട മോതിരത്തിന്റെ ചിത്രവുമായിരുന്നു.

Read also:പതിവായി സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെ വരണ്ടുപോകുന്ന കൈകൾക്ക് പരിഹാരം

ക്രിസ് നോഡ് എന്നയാളാണ് മേരിയ്ക്ക് ഈ സന്ദേശം അയച്ചത്. ക്രിസിന്റെ സഹോദരന് ഒരിക്കൽ സ്കൂൾ പരിസരത്ത് നിന്ന് കിട്ടിയതാണ് ഈ മോതിരം. പിന്നീട് ഈ മോതിരത്തിന്റെ ഉടമയെത്തേടി നിരവധി അന്വേഷണങ്ങളും ക്രിസ് നടത്തി. അത്തരത്തിൽ നടത്തിയ തിരച്ചിലിന്റെ ഫലമായി സോഷ്യൽ മീഡിയിൽ നിന്നും ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ക്രിസ് ഇതിന്റെ ഉടമസ്ഥനെ കണ്ടെത്തിയത്. തുടർന്നാണ് മേരിയ്ക്ക് ഈ മോതിരം തിരികെ ലഭിച്ചതും.

Story Highlights:lost ring finds after 46 years