കൂളിങ് ഗ്ലാസും തൊപ്പിയും പിന്നെ നിറചിരിയും; ശ്രദ്ധ നേടി ചലച്ചിത്രതാരത്തിന്റെ ബാല്യകാല ചിത്രം

June 26, 2021
Madona Sebastian childhood photo.

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ പലതും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. പ്രത്യേകിച്ച് ചലച്ചിത്ര താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍.

പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ മഡോണ സെബാസ്റ്റിയന്റെ ബാല്യകാല ചിത്രവും ശ്രദ്ധ നേടുന്നു. കൂളിങ് ഗ്ലാസും തൊപ്പിയും വെച്ച് നിറചിരിയോടെയാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധിപ്പേര്‍ താരത്തിന്റെ കുട്ടിക്കാല ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

Read more: ‘അച്ഛനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഞാൻ എത്രമാത്രം ഭാഗ്യവാനാണ്’- സുരേഷ് ഗോപിക്ക് ഗോകുലിന്റെ പിറന്നാൾ ആശംസ

അതേസമയം അഭിനേതാവായും ഗായികയായും പ്രേക്ഷകപ്രീതി നേടിയ താരമാണ് മഡോണ. 2015-ല്‍ പ്രേക്ഷകരിലേക്കെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. യു ടു ബ്രൂട്ടസ് എന്ന ചിത്രത്തില്‍ ഗായികയായിട്ടായിരുന്നു സിനിമാ ലോകത്തേക്കുള്ള താരത്തിന്റെ വരവ്.

Story highlights: Madona Sebastian childhood photo.