ഉറങ്ങിക്കിടന്ന സത്യനില്‍ നിന്നും മമ്മൂട്ടി അങ്ങനെ അനുഗ്രഹം വാങ്ങി; ആദ്യ സിനിമയുടെ ഓര്‍മയില്‍ താരം

June 30, 2021
Mammootty's old photo goes viral in Internet

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് കൈയടി നേടുന്ന നടനാണ് മമ്മൂട്ടി. നിരവധിയാണ് താരം അനശ്വരമാക്കയ ചിത്രങ്ങളും. സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ താരം തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ നേടുന്നതും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രവും അതിനോടൊപ്പം കുറിച്ച വാക്കുകളുമാണ്.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലെ ഒരു സ്‌ക്രീന്‍ ഗ്രാബ് ആണ് ആ ചിത്രം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലെ ഒരു രംഗത്തില്‍ നിന്നും മമ്മൂട്ടിയുടെ ചിത്രമെടുത്ത് കളര്‍ ചെയ്ത് തയാറാക്കിയതാണ് ഈ ഫോട്ടോ. ചിത്രം ഇങ്ങനെയാക്കിയെടുത്ത ആരാധകന് മമ്മൂട്ടി നന്ദിയും പറഞ്ഞു.

Read more: ഹൃദയമില്ലാതെ 555 ദിവസങ്ങൾ; ജീവിച്ചത് കൃതൃമ ഉപകരണത്തിന്റെ സഹായത്തോടെ- വേറിട്ട അതിജീവന കഥ

ആദ്യ സിനിമയെക്കുറിച്ചുള്ള താരത്തിന്റെ ഓര്‍മക്കുറിപ്പും ശ്രദ്ധേയമാണ്. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയില്‍ ഉറങ്ങുകയായിരുന്ന സത്യന്‍ മാസ്റ്ററുടെ കാലില്‍ തൊട്ട അനുഭവം ഇന്നും ഓര്‍മയിലുണ്ടെന്നും മമ്മൂട്ടി കുറിച്ചു. ഈ സിനിമയില്‍ സത്യന്‍ മാസ്റ്റര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Story highlights: Mammootty’s old photo goes viral in Internet