ഇത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം; അറിയാം മൌലിനോങ് ഗ്രാമത്തിന്റെ പ്രത്യേകതകൾ
സ്വന്തം വീടും പരിസരവും മാത്രമല്ല… പറമ്പും റോഡുകളും ഗ്രാമത്തിലെ ഓരോ ഇടങ്ങളും വൃത്തിയായി സൂക്ഷിക്കുന്നവരാണ് മേഘാലയിലെ മൌലിനോങ് ഗ്രാമവാസികൾ. 2003-ല് ഡിസ്കവറി ഇന്ത്യ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി മൌലിനോങ്ങിനെ തെരഞ്ഞെടുത്തിരുന്നു. അതിന് പുറമെ 2005-ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായും തെരഞ്ഞെടുക്കപ്പെട്ടതാണ് മൗലിനോങ് ആണ്. വൃത്തിയുടെ കാര്യത്തിൽ മാത്രം, ഒരു വിട്ടുവീഴ്യും ചെയ്യാത്തവരാണ് ഈ ഗ്രാമത്തിലുള്ളവർ. ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇവർ പ്രകൃതി സൗഹാർദ്ദ പരമായി തയാറാക്കിയ വേസ്റ്റ് കുട്ടകളും ഒരുക്കിയിട്ടുണ്ട്. മുളകൊണ്ടുള്ള കുട്ടകളായതിനാൽ ഇവ പ്രകൃതിയ്ക്ക് ദോഷം വരുത്തില്ല.
ഇവിടുത്തെ വീടുകളും തടികൊണ്ടും മുളകൊണ്ടും പ്രകൃതിയ്ക്ക് ദോഷം വരുത്താത്ത രീതിയിൽ ഉണ്ടായിരിക്കുന്നതാണ്. സാക്ഷരതയുടെ കാര്യത്തിലും ഏറ്റവും മുന്നിലാണ് ഈ ഗ്രാമം. നൂറ് ശതമാനമാണ് ഇവിടുത്തെ സാക്ഷരത. സ്ത്രീശാക്തീകരണത്തിലും മുന്നിലാണ് ഈ നഗരം. ഇവിടുത്തെ സ്കൂളുകളിൽ കുട്ടികളുടെ പേരിനൊപ്പം അവരുടെ അമ്മമാരുടെ പേരാണ് ചേർക്കുന്നത്.
Read also:വരവായി നീ…അതിമനോഹരമായി പാടി വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും; ശ്രദ്ധനേടി ‘സാറാസി’ലെ ഗാനം
പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഈ ഗ്രാമത്തിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്താറുള്ളത്. മരത്തിന്റെ വേരുകൾ കൊണ്ട് സ്വയമേ ഒരുങ്ങിയ പാലങ്ങളാണ് ഇവിടുത്തെ മറ്റൊരു കൗതുകക്കാഴ്ച. ഫിഗസ് എലാസ്റ്റക്ക എന്നറിയപ്പെടുന്ന മരത്തിന്റെ വേരുകളാണ് യാത്രക്കായുള്ള പാലങ്ങളായി ഉപയോഗിക്കുന്നത്. ഒരേസമയം അമ്പതോളം ആളുകൾക്ക് സഞ്ചരിക്കാവുന്ന ഈ പാത യാത്രയ്ക്ക് അനുയോജ്യമായത് ഏകദേശം 180 ഓളം വർഷങ്ങൾക്ക് മുമ്പാണ്. ഈ മരത്തിന്റെ വേരുകൾ പൂർണമായും വളരാൻ ഏകദേശം പതിനഞ്ച് മുതൽ ഇരുപത് വർഷം വരെയാണ് എടുക്കുക. ഒരു മരം ആരോഗ്യത്തോടെ ഇരിക്കുന്ന അത്രയും കാലം ഇവയുടെ വേരുകൾ വളർന്നുകൊണ്ടേയിരിക്കും. അത്ഭുതപ്പെടുത്തുന്ന നീളത്തിലും ബലത്തിലുമാണ് ഈ വേരുകൾ വളരുക.
Story Highlights: mawlynnong village clean city