മനോഹര നൃത്തവുമായി മലയാളികളുടെ മീനൂട്ടി; വിഡിയോ

June 8, 2021

‘മിനുങ്ങും മിന്നാമിനുങ്ങേ..’., ‘ഇന്നു ഞാനെന്റെ മുറ്റത്തൊരറ്റത്ത്’ എന്നീ ഗാനങ്ങൾ മാത്രം മതി മീനാക്ഷിയെ മലയാളികൾക്ക് ഓർമ്മിക്കാൻ. സിനിമകളേക്കാൾ ടോപ് സിംഗർ വേദിയിൽ അവതാരകയായി എത്തിയപ്പോഴാണ് മീനാക്ഷി ജനപ്രിയയായി മാറിയത്. മീനാക്ഷി ഇന്ന് മലയാളികളുടെ മീനൂട്ടിയാണ്.

ഇപ്പോഴിതാ, പ്രേക്ഷകർക്കായി മീനാക്ഷി ടോപ് സിംഗർ വേദിയിൽ ചുവടുവയ്ക്കുകയാണ്. എപ്പിസോഡിന്റെ ആരംഭത്തിൽ പതിവായി മീനാക്ഷി നൃത്തം ചെയ്യാറുണ്ടെങ്കിലും ഇത്തവണ കൂടുതൽ ശ്രദ്ധേയമാകുകയാണ്. ടോപ് സിംഗർ ഒന്നാം സീസണിലും രണ്ടാം സീസണിലും മീനാക്ഷി തന്നെയാണ് അവതാരകയായി എത്തിയത്.

Read More: 70 മില്യൺ കാഴ്ചക്കാരുമായി റെക്കോർഡ് നേട്ടത്തിൽ അല്ലു അർജുന്റെ പുഷ്പ ടീസർ

കുട്ടികളുമായി പെട്ടെന്ന് ഇണങ്ങുന്ന മീനാക്ഷി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ്. അതേസമയം, അവതാരകയായി എത്തുന്നതിനിടയിലും അഭിനയത്തിലും സജീവമാണ് മീനാക്ഷി. നവാഗതനായ റിയാസ് മുഹമ്മദിന്റെ സംവിധാനത്തിൽ മീനാക്ഷി അഭിനയിക്കുന്ന ചിത്രമാണ് അമീറ. ഒ ടി ടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Story highlights- meenakshi dance video