എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്; പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി മേഘ്നക്കുട്ടി….

മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ രസകരമായ കൊച്ചുവർത്തമാനങ്ങളുമായി പാട്ടുവേദിയുടെ ഹൃദയംകവരുകയാണ് ഈ കൊച്ചുമിടുക്കി.

‘കണികാണും നേരം കമലനേത്രനെ..’ എന്ന മനോഹരമായ പാട്ടുമായാണ് ഈ കൊച്ചുമിടുക്കി ഇത്തവണ പാട്ടുപാടാൻ എത്തിയത്. ഓരോ തവണയും ആലാപനത്തിൽ അതിശയിപ്പിക്കാറുള്ള ഈ കുഞ്ഞുഗായിക ഇത്തവണയും അസാധ്യമായാണ് പാട്ട് പാടിയത്.

‘ഓമനക്കുട്ടൻ’ എന്ന ചിത്രത്തിലെ ഈ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത് പി ലീലയും രേണുകയും ചേർന്നാണ്. പാട്ടുവേദിയിൽ അതിമനോഹരമായി ഈ ഗാനം ആലപിച്ചതോടെ നിറഞ്ഞ കൈയടിയും ഈ കുഞ്ഞുമോൾക്ക് ലഭിച്ചു. ‘സംഗതികളൊക്ക താൻ പാടുന്നതുപോലെ തന്നെയാണന്ന് പറയുന്ന ഈ കുഞ്ഞുമോൾ, എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്’ എന്നും വളരെ രസകരമായി ഉത്തരം നൽകുന്നുണ്ട്.

Read also;തനിച്ചല്ല: വർഷങ്ങളായി കൂടെയുള്ളത് ബ്ലാഞ്ചർ, അപൂർവ സൗഹൃദത്തിന് പിന്നിൽ ഹൃദയംതൊടുന്നൊരു കഥയും…

ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story Highlights; Meghna singing Kanikanum neram