എം ജി ശ്രീകുമാറിനൊപ്പം മലയാളികളുടെ ഇഷ്ടഗാനവുമായി നിമക്കുട്ടി; ഹൃദയംതൊട്ട ആലാപനം
ആസ്വാദകഹൃദയങ്ങൾ കവർന്ന മലയാളികളുടെ ഇഷ്ടഗാനവുമായി വന്ന് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയുടെ മനം കവരുകയാണ് ഗായകൻ എം ജി ശ്രീകുമാറും കുട്ടിപ്പാട്ടുകാരി നിമ താജുദ്ധീനും. ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന ചിത്രത്തിലെ ‘ഒന്നാം കിളി പൊന്നാൺകിളി..’ എന്ന ഗാനവുമായാണ് എംജിയും നിമക്കുട്ടിയും പാട്ടുവേദിയിൽ എത്തിയത്.
ബീയാർ പ്രസാദിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകി എം ജി ശ്രീകുമാറും സുജാത മോഹനനും ചേർന്ന് പാടിയ ഗാനമാണിത്. എം ജി ശ്രീകുമാറിന്റെ ശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വദിച്ച ഗാനവുമായി വീണ്ടും പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് എം ജി. മലയാളികൾ നെഞ്ചിലേറ്റിയ ഗാനത്തിന്റെ ശോഭ ഒട്ടും ചോരാതെയാണ് നിമക്കുട്ടിയും ഈ പാട്ട് ടോപ് സിംഗര്‍ വേദിയിൽ ആലപിച്ചിരിക്കുന്നത്.
ആലാപനമികവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതാണ് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാർ. എന്നാൽ പാട്ടിനൊപ്പം ചിരിനിറയ്ക്കുന്ന നിരവധി മുഹൂർത്തങ്ങളും പാട്ട് വേദിയിൽ ഒരുങ്ങാറുണ്ട്. കുരുന്നു പാട്ടുകാരുടെ ഗാന വൈഭവവും രസകരമായ നിമിഷവുമൊക്കെ ടോപ് സിംഗറിനെ മറ്റ് പരിപാടികളിൽ നിന്നും വേറിട്ട് നിർത്തുന്നു. പാട്ടിനൊപ്പം കുറുമ്പും കുസൃതിയും നിറഞ്ഞ നിമിഷങ്ങളുമായി നിരവധി കുട്ടി ഗായകരാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.
Story Highlights: MG Sreekumar sings with Nima