‘മീനുചേച്ചി, ഉദുപരിക്കരുത്..’- ചിരി പടർത്തി മിയക്കുട്ടിയുടെ അപേക്ഷ
ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുട്ടി കുരുന്നുകൾ എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പാട്ടിനൊപ്പം കളിചിരി മേളവുമായി എത്തുന്ന കുട്ടിക്കുറുമ്പുകളുടെ കുസൃതികൾക്കും ആരാധകർ ഏറെയാണ്. ടോപ് സിംഗർ വേദിയിലെ കുറുമ്പിയാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ രസകരമായ സംസാരത്തിലൂടെയാണ് ശ്രദ്ധേയയായത്.
ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധേയയായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മിയ പാട്ടിലെ വരികളും കഠിനമായ വാക്കുകളുമെല്ലാം കൃത്യമായി ഉച്ചരിക്കുമെങ്കിലും സംസാരിക്കുമ്പോൾ ബഹുരസമാണ്.
ഇപ്പോഴിതാ, മീനാക്ഷിയോടുള്ള സംസാരത്തിനിടയിലെ ചില വാക്കുകളാണ് ചിരി പടർത്തുന്നത്. മീനുവിനോട് ഉപദ്രവിക്കരുത് എന്ന് പറയാൻ എം ജി ശ്രീകുമാർ പറയുമ്പോൾ മിയ പറയുന്നത് ‘മീനുചേച്ചി, ഉദുപരിക്കരുത്..’ എന്നാണ്. ജഡ്ജസിനും പ്രേക്ഷകർക്കുമെല്ലാം നിറചിരി സമ്മാനിക്കുകയാണ് മിയക്കുട്ടി.
Read More: ആറു ദിവസംകൊണ്ട് സിലമ്പം പഠിച്ചെടുത്ത് ലെന- വിഡിയോ
പാട്ടുവേദിയിലെ ടോപ് ബാൻഡിന് ‘ഒക്കസ്രാ’ എന്നാണ് മിയക്കുട്ടി പറയുന്നത്. ഓർക്കസ്ട്രയാണ് ഉദ്ദേശിക്കുന്നതെങ്കിലും മിയക്കുട്ടിയുടെ ഡിക്ഷണറിയിൽ ഇങ്ങനെയാണ്. അതുപോലെ ഒട്ടേറെ വാക്കുകൾ മിയക്കുട്ടി തന്നെ ഒരുക്കിയിട്ടുണ്ട്. ലിറിക്സിന് മിയ പറയുന്നത് ‘റിലിക്സ്’ എന്നാണ്. ഈ കുഞ്ഞു മിടുക്കി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്.
Story highlights- miah mehak and meenakshi funny video