കണ്ണനായി മേഘ്നയും, രാധയായി മിയയും; രാരവേണു ഗാനത്തിന് ചുവടുവെച്ച് മിടുക്കികൾ
മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കുഞ്ഞു പാട്ടുകാരാണ് മേഘ്നയും മിയയും. ടോപ് സിംഗർ വേദിയിലൂടെ ശ്രദ്ധേയരായ ഇരുവരും സമൂഹമാധ്യമങ്ങളിലും താരങ്ങളാണ്. പാട്ടുവേദിയിൽ മിയയും മേഘ്നയും ചേർന്ന് നിരവധി വിഡിയോകളാണ് ഒരുക്കാറുള്ളത്. ഇപ്പോഴിതാ, രസകരവും മനോഹരവുമായ നൃത്തവുമായി എത്തിയിരിക്കുകയാണ് മിടുക്കികൾ.
‘രാരവേണു ഗോപബാലാ..’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്. കൃഷ്ണവേഷത്തിലാണ് മേഘ്ന എത്തുന്നത്. രാധയായി മിയയും വേഷമിടുന്നു. മുൻപും ഇരുവരും ചേർന്ന് അവതരിപ്പിച്ച ഗാനങ്ങളും നൃത്തങ്ങളും ശ്രദ്ധേയമായിരുന്നു.
മലയാളികളുടെ മനസ്സിൽ കുറുമ്പും കുസൃതിയുംകൊണ്ട് ഇടംനേടിയ കുഞ്ഞു പാട്ടുകാരിയാണ് മേഘ്ന. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു. എല്ലാ കുഞ്ഞുപാട്ടുകാരെയും മത്സരം ആരംഭിച്ചതിനു ശേഷമാണ് പ്രേക്ഷകർ അടുത്തറിഞ്ഞതെങ്കിലും മേഘ്നയുടെ കാര്യം വ്യത്യസ്തമാണ്. ഫൈനൽ ഓഡിഷനിൽ തന്നെ മേഘ്ന പാട്ടിനൊപ്പം സംസാര ശൈലിയിലൂടെ മനസ് കീഴടക്കി.
ടോപ് സിംഗർ വേദിയിലൂടെ ശ്രദ്ധേയയായ ഗായികയാണ് മിയ മെഹക്. ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലെ താരമായി മാറിയ മിയക്ക് സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരുണ്ട്. പാട്ടിനുപുറമെ ഒട്ടേറെ രസകരമായ വിശേഷങ്ങളും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
Story highlights- miah mehak and mekhna dance