കുട്ടി സാരിയുടുത്ത് കുടുക്ക് പാട്ടിന് ചുവടുവെച്ച് മിയക്കുട്ടി- വിഡിയോ

June 16, 2021

ടോപ് സിംഗർ വേദിയിലൂടെ ശ്രദ്ധേയയായ ഗായികയാണ് മിയ മെഹക്. ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലെ താരമായി മാറിയ മിയക്ക് സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരുണ്ട്. പാട്ടിനുപുറമെ ഒട്ടേറെ രസകരമായ വിശേഷങ്ങളും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, കുടുക്ക് പാട്ടിന് ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മിയ മെഹക്. കുട്ടി സാരിയൊക്കെ ഉടുത്ത് രസകരമായി നൃത്തം ചെയ്യുന്ന മിയയുടെ വിഡിയോ ശ്രദ്ധേനേടിക്കഴിഞ്ഞു. കുടുക്ക് 2025 എന്ന ചിത്രത്തിലെ ഗാനത്തിനാണ് മിയ ചുവടുവെച്ചത്. നിരവധിപ്പേർ ഈ ഗാനം ഏറ്റെടുത്തിരുന്നു. ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്കിൽ കൃഷ്ണശങ്കർ ആണ് നായകൻ. സ്വാസികയും ദുർഗ കൃഷ്ണയും പ്രധാന വേഷത്തിൽ എത്തുന്നു.

Read More: ‘നാൽപ്പതു വർഷങ്ങൾക്ക് അപ്പുറമുള്ള ഞാൻ’- ചിത്രം പങ്കുവെച്ച് നരേൻ

മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ജനപ്രിയ ടെലിവിഷൻ ഷോയാണ് ടോപ് സിംഗർ സീസൺ 2. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ പാട്ടുകൾക്കൊപ്പം കുട്ടികളുടെ മറ്റു കഴിവുകളും തെളിയിക്കാൻ അവസരമുണ്ട്. കലാ- സാംസ്‌കാരിക രംഗത്തുള്ള വിവിധ പ്രമുഖർ അതിഥികളായി എത്തുന്ന പരിപാടിയിൽ മത്സരാർത്ഥികളായ കുട്ടികൾ രസകരമായ സ്കിറ്റുകളും അവതരിപ്പിക്കാറുണ്ട്.

Story highlights- miah mehak kudukku challenge