റിലിക്സ്, ഓക്കസ്രാ തുടങ്ങിയവയ്ക്ക് പുറമെ മിയക്കുട്ടി സ്വയം കണ്ടെത്തിയ ചില വാക്കുകൾ- രസികൻ വിഡിയോ
ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2 ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രിയമായി മാറിയത്. ഒട്ടേറെ കുരുന്നു പാട്ടുകാർ പ്രേക്ഷകരുടെ ഇഷ്ടവും നേടി. ആലാപനത്തിന്റെ ടെൻഷനൊന്നുമില്ലാതെ ഇവർ കുസൃതി നിറഞ്ഞ കഥകളുമായി പ്രേക്ഷക മനസുകളിൽ ഇടംനേടി കഴിഞ്ഞു. പാട്ടുവേദിയിലെ കുറുമ്പികളിൽ ഒരാളാണ് ഫോർട്ട് കൊച്ചിക്കാരി മിയ മെഹക്.
മിയയുടെ പാട്ടുകൾക്കൊപ്പം രസികൻ സംസാരവും ശ്രദ്ധേയമായി മാറി. പാട്ടുകൾ പാടുമ്പോൾ അക്ഷരങ്ങൾക്ക് കൃത്യത ഉണ്ടെങ്കിലും സംസാരിക്കുമ്പോൾ മിയക്കുട്ടിക്ക് വാക്കുകളൊക്കെ തിരിഞ്ഞും മറിഞ്ഞുമൊക്കെ പോകും. അതുകൊണ്ടു തന്നെ മിയയെക്കൊണ്ട് സംസാരിപ്പിക്കാൻ ജഡ്ജസ് പരമാവധി ശ്രമിക്കാറുണ്ട്.
പാട്ടുവേദിയിലെ ടോപ് ബാൻഡിനെ ‘ഓക്കസ്രാ’ എന്നും ലിറിക്സിന് റിലിക്സ് എന്നും അലോവേരയ്ക്ക് ആരോവേല എന്നുമൊക്കെ പറയുന്നത് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ഇപ്പോഴിതാ, പുതിയ കുറച്ച് വാക്കുകളുമായി എത്തിയിരിക്കുകയാണ് കുഞ്ഞു മിടുക്കി. പകുതിയെന്നും ബാംഗ്ലൂർ എന്നുമൊക്കെ മിയക്കുട്ടി പറയുന്നത് കേൾക്കാൻ തന്നെ ബഹുരസമാണ്.
Read More: ‘മീനുചേച്ചി, ഉദുപരിക്കരുത്..’- ചിരി പടർത്തി മിയക്കുട്ടിയുടെ അപേക്ഷ
ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധേയയായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മിയ.
Story highlights- miah mehak’s special words