‘പട്ടുകുപ്പായക്കാരാ..’. മിയക്കുട്ടിയ്ക്കും മേഘ്നക്കുട്ടിയ്ക്കുമൊപ്പം ചേർന്ന് പാടി ഇന്നസെന്റ്
പാട്ടിനൊപ്പം കുട്ടിവർത്തമാനങ്ങളുമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ കുട്ടിഗായകരാണ് മിയക്കുട്ടിയും മേഘ്നക്കുട്ടിയും. പാട്ടുവേദിയിൽ മിയയും മേഘ്നയും ചേർന്ന് നിരവധി രസകരമായ നിമിഷങ്ങളും ഒരുക്കാറുണ്ട്. ഇപ്പോഴിതാ, ഒരു അടിപൊളി പാട്ടുമായെത്തി സ്റ്റാർ നൈറ്റ് വേദിയുടെ മനം കവരുകയാണ് ഈ കൊച്ചുമിടുക്കികൾ.
‘കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ പട്ടുകുപ്പായക്കാരാ…’ എന്ന മലയാളികളുടെ പ്രിയഗാനവുമായാണ് ഈ കുരുന്നുകൾ പാട്ടുവേദിയിൽ വിസ്മയം തീർക്കുന്നത്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഈ ഗാനം ഒരിക്കലെങ്കിലും ഏറ്റുപാടാത്ത മലയാളികളും ഉണ്ടാവില്ല. പി ഭാസ്കരന്റെ വരികൾക്ക് കെ രാഘവൻ സംഗീതം നൽകിയ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത് ജാനമ്മ ദേവീദാണ്. സംഗീതാസ്വാദകരുടെ ഇഷ്ടഗാനവുമായി ഈ കുട്ടികുറുമ്പികൾ പാട്ട് വേദിയിൽ എത്തിയതോടെ ചലച്ചിത്രതാരം ഇന്നസെന്റ് ഉൾപ്പെടെ കുട്ടികുരുന്നുകളുടെ പാട്ടിനൊപ്പം ഏറ്റുപാടി.
Read also:‘മീനുചേച്ചി, ഉദുപരിക്കരുത്..’- ചിരി പടർത്തി മിയക്കുട്ടിയുടെ അപേക്ഷ
കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നതാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ടോപ് സിംഗർ വേദിയിലെ കുട്ടിപ്പാട്ടുകാർക്കൊപ്പം ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി നിരവധി അതിഥികളും എത്തുന്ന വേദിയാണ് ടോപ് സിംഗർ സ്റ്റാർ നൈറ്റ്. പാട്ടിനൊപ്പം കൊച്ചുവാർത്തമാനങ്ങളും തമാശകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് ഈ വേദിയിലൂടെ പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Story highlights:Miya and Meghna sings with Innocent