ഹൈഹീല്‍ ചെരുപ്പ് ധരിച്ച് നിലംതൊടാതെ പന്ത് തട്ടി പെണ്‍കുട്ടി: വൈറല്‍ വിഡിയോ

June 8, 2021
Mizoram girl juggles ball with feet while wearing heels

കാഴ്ചക്കാരില്‍ പോലും ഏറെ ആവേശം നിറയ്ക്കുന്ന കായികയിനമാണ് ഫുട്‌ബോള്‍. കാല്‍പന്തുകളിയിലെ ഗംഭീര പ്രകടനങ്ങള്‍ സൈബര്‍ ഇടങ്ങളിലും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നിലംതൊടാതെ പന്ത് കാലുകൊണ്ട് തട്ടി അതിശയിപ്പിക്കുകയാണ് ഒരു പെണ്‍കുട്ടി.

ഇതിലെന്താണ് ഇത്ര കൗതുകം എന്ന് ചോദിക്കാന്‍ വരട്ടെ, ഹൈ ഹീലുള്ള ചെരുപ്പും ധരിച്ചാണ് പെണ്‍കുട്ടിയുടെ ഗംഭീര പ്രകടനം. ഈ പ്രത്യേകത കൊണ്ടുതന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതും. മിസോറാം സ്വദേശിനിയായ സിന്‍ഡി റെമ്രത്പുയ് ഈ വൈറല്‍ വിഡിയോയിലെ താരം.

ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ക്കിടയില്‍ പോലും ശ്രദ്ധേയമായ കീപ്പി- അപ്പി ചലഞ്ചിന്റെ ഭാഗമായാണ് പന്ത് നിലംതൊടാതെ സിന്‍ഡി തട്ടിയത്. അതും ഹൈ ഹീലുള്ള ചെരുപ്പ് ധരിച്ച്. സിന്‍ഡിയുടെ ബാലന്‍സിങ് കഴിവിനെയാണ് പലരും പ്രശംസിക്കുന്നത്.

Read more: എങ്ങനെ ചിരിക്കാതിരിക്കും ബാഹുബലിയുടെ ഈ കോമഡി വേര്‍ഷന്‍ കണ്ടാല്‍: വിഡിയോ

ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെച്ച വിഡിയോ നിരവധിപ്പേര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. മിസോറാം കായികമന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്റ്റ് വിഡിയോ ട്വീറ്റ് ചെയ്ത് സിന്‍ഡിയെ അഭിനന്ദിച്ചിട്ടുണ്ട്. പത്താം ക്ലാസുകാരിയായ സിന്‍ഡിയുടെ പിതാവ് ഫുട്‌ബോള്‍ കോച്ചാണ്. പിതാവില്‍ നിന്നും ലഭിച്ച പ്രചോദനമാണ് ഇത്തരമൊരു പ്രകടനത്തിന് സിന്‍ഡിയെ പ്രേരിപ്പിച്ചതും.

Story highlights: Mizoram girl juggles ball with feet while wearing heels