മനുഷ്യരേക്കാൾ കൂടുതൽ സൈക്കിൾ; കൗതുകവും സന്തോഷവും നിറച്ച ഭൂമിയിലെ മനോഹരയിടം
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്..? ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതിനായി നിരവധി കാര്യങ്ങളാണ് നാം ചെയ്യുക. ലഭിക്കുന്നതിനായി മനോഹരമായ ഇടങ്ങളിലേക്ക് യാത്രകൾ ചെയ്യുന്നവരും നിരവധിയാണ്. ജീവിക്കാൻ ഏറ്റവും സന്തോഷമേറിയ ഇടങ്ങൾ തേടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരിടമാണ് ഡെന്മാർക്ക്.
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഇടമാണ് ഡെന്മാർക്ക്. പ്രകൃതി ഒരുക്കിയ മനോഹാരിതയ്ക്ക് പുറമെ ലോകത്തിലെ ഏറ്റവും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ആളുകൾ താമസിക്കുന്ന ഇടമാണിത്. ജോലിയിലും വരുമാനത്തിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ മികച്ച നിലവാരം പുലർത്തുന്നതാണ് ഇവിടുത്തുകാർ.
പ്രകൃതി സൗന്ദര്യം തുടിക്കുന്ന ഈ പ്രദേശം തേടി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുക. അടുത്തടുത്തുള്ള കടലോരങ്ങളും ഈ നാടിൻറെ പ്രത്യേകതകളിൽ ഒന്നാണ്. എല്ലാ 50 കിലോമീറ്റർ ദൂരത്തിലും ഇവിടെ കടലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തുകാർ ഒഴിവുസമയങ്ങൾ ചിലവഴിക്കുന്നത് പ്രധാനമായും കടൽത്തീരങ്ങളിലാണ്.
Read also:എഴുപതുകാരനായി ബിജു മേനോന്, അഭിനയമികവില്‍ ഷറഫുദ്ദീനും പാര്‍വതിയും; മനോഹരം ഈ ഗാനം
സംസ്കാര സമ്പന്നരായ ആളുകളാണ് ഇവിടുത്തുകാർ. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇടം കൂടിയാണ് ഡെന്മാർക്ക്. പ്ലസ് റ്റു വിന് ശേഷം ആറു വർഷം വരെ സൗജന്യ പഠനത്തിനുള്ള അവകാശവും ഇവിടുത്തെ വിദ്യാർത്ഥികൾക്കുണ്ട്. ഇതിനൊക്കെ പുറമെ ചില കൗതുകങ്ങളും ഒളിപ്പിച്ച ഇടമാണ് ഡെന്മാർക്ക്.
ജനസംഖ്യയേക്കാൾ കൂടുതൽ സൈക്കിളുകൾ ഉള്ള ഇടമാണിതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഈ നാട്ടുകാർക്ക് കൂടുതലും സൈക്കിളിൽ യാത്ര ചെയ്യാനാണ് ഇഷ്ടം. അതുകൊണ്ടുതന്നെ റോഡപകടങ്ങളും പരിസ്ഥിതി മലിനീകരണവുമൊക്കെ ഇവിടെ പൊതുവെ കുറവാണ്. ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പേര് നമ്മുടെ ഇഷ്ടപ്രകാരം ഇടാൻ കഴിയില്ല. സർക്കാർ അംഗീകരിച്ച 7000 പേരുകളുടെ ഒരു പട്ടിക ഇവിടെ ലഭിക്കും. അതിൽ നിന്നും ആവശ്യാനുസരണം പേരുകൾ തിരഞ്ഞെടുത്തത് കുഞ്ഞുങ്ങൾക്ക് ഇടാം.
Story highlights:More Bikes than population