‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള തത്തേ..’- രസികൻ അനുകരണവുമായി ഗായിക മൃദുലയും മകളും

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് മൃദുല വാര്യർ. പിന്നണി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മൃദുല, സമൂഹമാധ്യമങ്ങളിലും സജീവമാണ്. മകൾക്കൊപ്പമുള്ള വിഡിയോകൾ പതിവായി പങ്കുവയ്ക്കാറുണ്ട് മൃദുല. ഇപ്പോഴിതാ, രസകരമായൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മൃദുല വാര്യർ.
ഫ്‌ളവേഴ്‌സ് ടി വിയിലൂടെ ശ്രദ്ധേയമായ ഒരു സ്കിറ്റിലെ ഹിറ്റ് ഗാനവുമായാണ് മൃദുല മകൾക്കൊപ്പം എത്തിയിരിക്കുന്നത്. ‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള തത്തേ..’ എന്ന രസികൻ പാട്ടിന് കുസൃതി നിറഞ്ഞ അനുകരണമാണ് മൃദുലയും മകളും ഒരുക്കുന്നത്. സുധീർ കുട്ടൻതുരുത്തും ഉല്ലാസും ചേർന്നാണ് ഈ കോമഡി രംഗം അവതരിപ്പിച്ചിരിക്കുന്നത്.
Read More: മഴയെത്തുംമുൻപ് ഒരു മനോഹര നൃത്തവുമായി ശോഭന- വിഡിയോ
പിന്നണിയിലെന്ന പോലെ യൂട്യൂബിലും മൃദുലയുടെ ഗാനങ്ങൾക്ക് ആരാധകരേറെയാണ്. പലപ്പോഴായി പുറത്ത് വിടുന്ന കവർ സോംഗുകളും മൃദുലയുടെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ആയുർവേദ ഡോക്ടറായ അരുൺ വാര്യരാണ് മൃദുലയുടെ ഭർത്താവ്. മൃദുലയുടെ പാട്ടുകൾക്ക് മികച്ച പിന്തുണയാണ് അരുൺ വാര്യർ നൽകുന്നത്.
Story highlights- mrudula warrrier and daughter fun video