ഹൃദയം കീഴടക്കി ഒരു കുട്ടി യു ഡി സി; രസകരമായ വിഡിയോയുമായി മുക്ത

June 24, 2021

മലയാളികളുടെ ഹൃദയത്തിൽ എന്നും സൂക്ഷിക്കാനായി അനശ്വര കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നായികയാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ മുക്ത ഇപ്പോൾ സീരിയൽ രംഗത്താണ് സജീവമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും വിശേഷങ്ങളുമായി സജീവമാണ് താരം. മുക്തയെക്കാൾ ആരാധകരാണ് മകൾ കണ്മണിക്ക് ഇൻസ്റാഗ്രാമിലൂടെ. കുക്കിംഗ്, ഡാൻസിംഗ് തുടങ്ങി എല്ലാ മേഖലയിലും ചെറുപ്പത്തിൽ തന്നെ സാന്നിധ്യം അറിയിച്ച മുക്ത ഇപ്പോഴിതാ മകളുടെ ഒരു അഭിനയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ജഗദീഷും കൽപ്പനയും അഭിനയിച്ച് ഹിറ്റാക്കിയ ‘യു ഡി സി’ കോമഡി രംഗമാണ് കണ്മണി അവതരിപ്പിച്ചിരിക്കുന്നത്. അമ്മയെപ്പോലെ മകളും അഭിനയത്തിൽ തിളങ്ങുമെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്.

Read More: കിടിലന്‍ താളത്തില്‍ ഗംഭീര സംഗീത വിരുന്നുമായി വിപിനും വൈഗയും

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മുക്ത വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് സീരിയലുകളിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയത്. കൂടത്തായി എന്ന സീരിയലിൽ ഡോളി എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച മുക്ത, സമൂഹമാധ്യമങ്ങളിലും സജീവമാണ്. 

Story highlights- muktha’s daughter acting video