“തിയേറ്ററിലെ സിനിമാ അനുഭവത്തിന് പകരമാകാന്‍ മറ്റൊന്നിനും സാധിക്കില്ല”: മുരളി ഗോപി

June 8, 2021
Murali Gopi about cinemas experience

കോവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ മഹാമാരിക്ക് എതിരെയുള്ള പോരാട്ടം തുടരേണ്ടിയിരിക്കുന്നു.

കൊവിഡ് രോഗം പ്രതിസന്ധിയിലാഴ്ത്തിയ മേഖലകളും ഏറെയാണ്. ഇതിലൊന്നാണ് സിനിമാ മേഖലയും. നിലവില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടെങ്കിലും അതൊന്നും തിയേറ്റര്‍ അനുഭവത്തോളം വരില്ലെന്ന് പറയുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

Read more: എൽസ ഡോളിന്റെ പേരിൽ ഒരു കുഞ്ഞു പിണക്കം; ചൂരലെന്നു കേട്ടതേ പെട്ടെന്നൊരു ഇണക്കവും- രസികൻ വിഡിയോ

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രത്തിനൊപ്പമാണ് ഇക്കാര്യം അദ്ദേഹം പരാമര്‍ശിച്ചത്. ‘തിയേറ്ററുകളിലിരുന്ന് സിനിമ ആസ്വദിക്കുന്ന അനുഭവത്തിന് പകരമാകാന്‍ മറ്റൊന്നിനും സാധിക്കില്ല’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഒരു തിയേറ്ററില്‍ ഒറ്റക്കിരിക്കുന്ന താരത്തേയും ചിത്രത്തില്‍ കാണാം.

അതേസമയം ദൃശ്യം 2 ആണ് മുരളി ഗോപി കഥാപാത്രമായെത്തി, ഏറ്റവും ഒടുവിലായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധിനം നിര്‍വഹിച്ച ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിച്ചതും. ഐജി തോമസ് ബാസ്റ്റിനായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.

Story highlights: Murali Gopi about cinemas experience