നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ… ഐപാഡില്‍ സംഗീതം വിരിയിച്ച് അശ്വിന്

നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം…
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ… മലയാളികള്‍ക്ക് എത്രകേട്ടാലും മതിവരാത്ത പാട്ടുകളിലെന്ന്. മനോഹരമായ ഈ ഗാനത്തിന് വേറിട്ടൊരു സംഗീതമൊരുക്കിയ അശ്വിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. സംഗീതസംവിധായകന് ഔസേപ്പച്ചനാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഐപാഡില്‍ ഫിംഗര്‍ ഫിഡില്‍ ആപ്ലേക്കഷന് ഉപയോഗിച്ചാണ് അശ്വിന്റെ ഗംഭീരപ്രകടനം. ഔസേപ്പച്ചനൊപ്പം കീബോര്‍ഡ് പ്രോഗ്രാമറായി പ്രവര്‍ത്തിക്കുന്ന ആളാണ് അശ്വിന്. ഗംഭീരമായ ഈ സംഗീതാവിഷ്കാരം ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി.
Read more: ശ്രീഹരിക്കൊപ്പം നാടൻപാട്ടുമായി മിയ; പാട്ടിനൊടുവിൽ സ്നേഹത്തോടെ ഒരു ചേർത്തുപിടിക്കലും- വിഡിയോ
കാതോട് കാതോരം എന്ന സിനിമയിലേതാണ് ഈ ഗാനം. സിനിമയില്‍ ഈ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ഔസേപ്പച്ചനാണ്. ഒഎന്‍വി കുറുപ്പിന്റേതാണ് ഗാനത്തിലെ വരികള്‍. കെ ജെ യേശുദാസും ലതികയുമാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഭരതനാണ് ചിത്രത്തിന്റെ സംവിധായകന്.
Story highlights: Music in Ipad by Aswin viral video