അത്ഭുതങ്ങൾ ഒളിപ്പിച്ച സ്പോട്ടഡ് ലേക്ക്, ഔഷധങ്ങളുടെ കലവറയും
സാധാരണ കാണുന്ന ഏതൊരു തടാകത്തേയും പോലെത്തന്നെയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഖിലുക് തടാകവും. എന്നാൽ വേനൽക്കാലമെത്തിയാൽ അത്ഭുതക്കാഴ്ചകളുടെ കലവറയാണ് ഖിലുക്. ഈ കാലയളവിൽ ഇവിടെ ദൃശ്യമാകുന്ന കാഴ്ചകൾ ഇവിടെത്തുന്നവരെ മുഴുവൻ അമ്പരപ്പിക്കുന്നതാണ്. ഏറെ അദ്ഭുതങ്ങൾ ഒളിപ്പിച്ച നിഗൂഢ തടാകമാണ് ഖിലുക്. സ്‌പോട്ടഡ് ലേക്ക്’ അഥവാ പുള്ളി തടാകം എന്നാണ് ഖിലുക് അറിയപ്പെടുന്നത്.
നിരവധി പ്രത്യേകതകളും ഈ തടാകത്തിനുണ്ട്. ലോകത്തിലെ തന്നെ ഏറ്റവുമധികം ധാതുക്കൾ അടങ്ങിയ തടാകമാണ് ഖിലുക്. കടുത്ത വേനലിൽ ഈ തടാകത്തിൽ വെള്ളം പൂർണമായും ഇല്ലാതാകും ഇതോടെ ഇവിടെ ഒരുങ്ങുന്നത് വളരെ മനോഹരമായ കാഴ്ചകളാണ്.
വേനൽകാലമെത്തുമ്പോൾ തടാകത്തിൽ വെള്ളം കുറയുന്നതോടെ മഞ്ഞയും പച്ചയും നീലയും നിറങ്ങളിലുള്ള 300- ലധികം ചെറിയ കുളങ്ങൾ ഇവിടെ ദൃശ്യമാകും. വ്യത്യസ്‍ത അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് ഈ കുളങ്ങളിൽ ഉള്ളത് എന്നാണ് ഇവിടുത്തെ വിശ്വാസം. ഓരോന്നിലെയും ജലത്തിലുള്ള വ്യത്യസ്‍ത ധാതുക്കളുടെ സാന്നിധ്യം മൂലമാണ് ഇവയ്ക്ക് ഔഷധ ഗുണങ്ങൾ ഉള്ളത് എന്നാണ് ഇവിടുത്തുകാർ പറയുന്നത്. ഈ തടാകത്തെ പുണ്യ സ്ഥലമായി കരുതുന്ന ആളുകളും ഈ പ്രദേശത്തുണ്ട്.
Story Highlights:mystery behind canada spotted lake