രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്ക്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 6148 കൊവിഡ് മരണങ്ങൾ
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസം നൽകുന്നുണ്ടെങ്കിലും മരണസംഖ്യ പ്രതിദിനം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6148 കൊവിഡ് മരണങ്ങളാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,59,676 ആയി.
24 മണിക്കൂറിനിടെ 94052 കൊവിഡ് പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. നിലവിൽ രാജ്യത്തുള്ള സജീവ രോഗികളുടെ എണ്ണം 11,67,952 ആണ്. 24 മണിക്കൂറിനിടെ രോഗമുക്തരായത് 1,51,367 പേരാണ്.
Read also:വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന വീടുകൾ; മനംകവർന്ന് ബെനിനിലയിലെ തടാക ഗ്രാമങ്ങൾ
അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 16,204 കൊവിഡ് കേസുകളാണ്. 20,237 പേർ രോഗമുക്തരായി. 1,39,064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,24,248 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,92,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Story Highlights; india reports 6148 covid-19 deaths