പുതിയ ചിലന്തിക്ക് ഭീകരപ്രവര്‍ത്തകനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പേര്
തുക്കാറാം ജി ഓംബ്ലെ എന്ന പേര് ഇന്ത്യക്കാര്‍ക്ക് മറക്കാനാവില്ല. മുംബൈ ഭീകരാക്രമണത്തിനിടെ അജ്മല്‍ കസബ് എന്ന ഭീകരവാദിയെ ജീവനോടെ പിടികൂടിയപ്പോള്‍ രാജ്യത്തിന് നഷ്ടമായത് തുക്കാറാം ജി ഓംബ്ലെ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവനായിരുന്നു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ഈ പൊലീസ് ഉദ്യോഗസ്ഥനോടുള്ള ആദരസൂചകമായി പുതിയതായി കണ്ടെത്തിയ ചിലന്തി വര്‍ഗത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നു.
മുംബൈയിലെ താനെ, ആരേ മില്‍ക്ക് കോളനി എന്നിവിടങ്ങളില്‍ നിന്നുമാണ് പുതിയ വര്‍ഗത്തില്‍പ്പെട്ട ചിലന്തിയെ ശാസ്ത്രലോകം കണ്ടെത്തിയത്. എസിയസ് തുക്കാറാമി എന്ന പേരും ഈ ചിലന്തി വര്‍ഗത്തിന് നല്‍കി. ഈ സ്ഥലങ്ങളില്‍ നിന്നും മറ്റൊരു വര്‍ഗത്തില്‍പ്പെട്ട ചിലന്തികളേയും പുതിയതായി കണ്ടെത്തി. ഫിന്റെല്ല ചോല്‍കി എന്നാണ് അവയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഗവേഷകരായ ധ്രുവ് പ്രജാപതിയും രാജേഷ് സനപ്പുമാണ് ഈ കണ്ടെത്തലിന് പിന്നില്‍.
Read more: ചാള്‍സ് രാജകുമാരന്‍ സമ്മാനിച്ച ഡയാന രാജകുമാരിയുടെ ആ കാറിന് ലഭിച്ചത് 53.48 ലക്ഷം രൂപ
രാജ്യം അശോകചക്ര ബഹുമതി നല്‍കി ആദരിച്ച വ്യക്തികൂടിയാണ് തുക്കാറാം ജി ഓംബ്ലെ. മുംബൈ പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായിരുന്നു അദ്ദേഹം. 2008-ലെ ഭീകരാക്രമണത്തില്‍ അജ്മല്‍ കസബിനെ ഗിര്‍ഗാവ് ചൗപാട്ടി എന്ന് സ്ഥലത്തുവെച്ച് ജീവനോടെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ തുക്കാറാം ഓംബ്ലെ കൊല്ലപ്പെടുകയായിരുന്നു. അസാധാരണമായ ധീരതയായിരുന്നു അജ്ബല്‍ കസബിനെ പിടികൂടുന്നതിനിടെ തുക്കാറാം ഓബ്ലെ പ്രകടപ്പിച്ചതും.
Story highlights: New Spider Species Named ‘Icius Tukarami’