കേരളക്കര നെഞ്ചിലേറ്റിയ ജനനേതാവ് കടയ്ക്കൽ ചന്ദ്രൻ ഇനി അന്യഭാഷകളിലേക്ക് ; ‘വൺ’ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പ്രധാന കഥാപാത്രമായ വൺ എന്ന ചിത്രം കണ്ടിറങ്ങിയവർ ഒരു ഹൃദയത്തോടെ ആഗ്രഹിച്ചത് തങ്ങൾക്ക് ഇങ്ങനെനെയൊരു മുഖ്യമന്ത്രി വേണം എന്നാണ്. കാരണം ഓരോ ഇലക്ഷൻ നാളുകളിലും ജനങ്ങൾ സ്വപ്നം കാണുന്ന, ജനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരു യഥാർത്ഥ ജനനായകന്റെ വേഷമാണ് വൺ എന്ന ചിത്രം പറയുന്നത്. പ്രേക്ഷക സ്വീകാര്യത നേടിയ സന്തോഷ് വിശ്വനാഥൻ ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്കിന് ഒരുങ്ങുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കുള്ള ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ബോണി കപൂർ.
ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റർപ്രൈസസ് നേരത്തെ മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലൻ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശവും സ്വന്തമാക്കിയിരുന്നു. ജാൻവി കപൂറാണ് ഹെലൻ ഹിന്ദി റീമേക്കിൽ നായികയായി വേഷമിടുന്നത്. അജിത് നായകനാകുന്ന വാലിമൈ ആണ് ബോണി കപൂറിന്റെ നിർമാണത്തിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം.
Read also;ഇത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം; അറിയാം മൌലിനോങ് ഗ്രാമത്തിന്റെ പ്രത്യേകതകൾ
അതേസമയം 33 വർഷം നീണ്ട രാഷ്ട്രീയ ജീവിതം ജനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച കടക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്വന്തം ആദർശങ്ങളോടും ആശയങ്ങളോടും നൂറ് ശതമാനം നീതിപുലർത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ് കടയ്ക്കൽ ചന്ദ്രൻ. ജനങ്ങളുടെ ക്ഷേമത്തിനും സമ്പത്തിനും വേണ്ടി നിലകൊള്ളുന്ന ജനനേതാവ് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. എന്നാൽ ഇതുവരെ കണ്ട രാഷ്ട്രീയ ചിത്രത്തിൽ നിന്നും വേറിട്ട് നിൽക്കുന്നുണ്ട് ഈ ചിത്രം. രാഷ്ട്രീയത്തിനപ്പുറം കുടുംബന്ധങ്ങളുടെ വൈകാരികതയിലൂടെയും ചിത്രം കടന്നുപോകുന്നുണ്ട്. ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ശക്തമായ തിരക്കഥയും ചിത്രത്തെ കൂടുതൽ ശക്തമാക്കി.
Story Highlights: One Movie remake bony kapoor