തീപിടുത്തമുണ്ടായ റെയിൽവേ സ്റ്റേഷനിൽ നിന്നും അതിസാഹസികമായി കുട്ടികളെ രക്ഷിച്ച് പോലീസ് ഓഫീസർ- വിഡിയോ

June 29, 2021

ജനങ്ങളെ ഏതുവിധേനയും സഹായിക്കുക എന്നതാണ് പോലീസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല സംഭവങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ ഇടപെടുന്ന രീതിയും കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ, അതിസാഹസികമായി ഒരു വലിയ തീപിടിത്തത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുന്ന പോലീസ് ഓഫീസറുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ലണ്ടൻ റെയിൽവേ സ്റ്റേഷനിലാണ് അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. ഇവിടെ നിന്നും രണ്ടു കുട്ടികളെ തീ ആളിപ്പടരുന്നതിനു തൊട്ടുമുൻപ് രക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. കത്തുന്ന കെട്ടിടത്തിന്റെ ഉള്ളിൽ നിന്ന് രണ്ട് കുട്ടികളെയും ഓരോ കൈയിലും എടുത്തുകൊണ്ട് പുറത്തേക്ക് വരികയാണ് ഇദ്ദേഹം.

കുട്ടികളുടെ ജീവൻ രക്ഷിച്ചതിന് പോലീസിനെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് എത്തുന്നത്. എലിഫന്റ് & കാസിൽ റെയിൽവേ സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ ആളുകൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കുന്നതും ആളിക്കത്തുന്ന അഗ്നിജ്വാലയുടെ ഭീകരതയും കാണിക്കുന്നു.

Read More: ‘സൂപ്പർസ്റ്റാർ മമ്മൂട്ടിയുമൊത്തുള്ള എന്റെ ആദ്യ ഗാനം’- ആദ്യ സിനിമയുടെ ഓർമ്മകളിൽ ശ്വേത മേനോൻ

ആറ് പേർക്ക് സംഭവസ്ഥലത്ത് നിന്നും പരിക്കേറ്റു. തീപിടിത്തത്തിൽ പരിക്കേറ്റ് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തീ അണയ്ക്കാൻ പതിനഞ്ച് എഞ്ചിനുകളും നൂറോളം അഗ്നിശമന സേനാംഗങ്ങളും എത്തി. പിന്നീട് തീ നിയന്ത്രണ വിദേയമായി മാറി.

Story highlights- police officer rescues 2 children from burning train station